ശങ്കരാചാര്യർ രചിച്ചിട്ടുള്ള ഭജഗോവിന്ദത്തിലെ ഒരു ശ്ലോകമാണ്
'സത്‌സംഗത്വെ നിസ്സംഗത്വം
നിസ്സംഗത്വെ നിർമോഹത്വം
നിർമോഹത്വെ നിശ്ചലതത്വം
നിശ്ചലതത്വെ ജീവന്മുക്തി"
- സജ്ജനങ്ങളുമായുള്ള സന്പർക്കം വഴി (സത്‌സംഗം വഴി - In company of good people),
- മനസ്സ് കൂടുതൽ ഭഗവാനോട് അടുക്കുന്നത് കൊണ്ട്, ചുറ്റുമുള്ള വസ്തുക്കളോടും വ്യക്തികളോടും ഉള്ള മാനസികമായ അടുപ്പം കുറയുന്നു (നിസ്സംഗത്വം - non-attachment)
- നിസ്സംഗത്വം വഴി തെറ്റായ വിശ്വാസങ്ങൾ, പ്രതീക്ഷകൾ, ആഗ്രഹങ്ങൾ ഇല്ലാതാകുന്നു (നിർമോഹത്വം - freedom from delusion)
- നിർമോഹത്വം വഴി മനസ്സ് സ് ഥിരമാകുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാറ്റിനും അടിസ്ഥാനമായി ഉള്ള ഈശ്വരൻ എന്ന ആ തത്വത്തെ അറിഞ്ഞ് മനസ്സ് ആ തത്വത്തിൽ സ്ഥിരമാകുന്നു (നിശ്ചലതത്വം - steadfastness or settledness)
- അങ്ങനെ കൈവരിച്ച, മനസ്സിന്റെ ആ സ്ഥിരതയിലൂടെ മനസ്സിലാക്കിയ, പ്രപഞ്ചത്തിന്റെ അടിസ്ഥാനമായിട്ടുള്ള ഈശ്വരൻ എന്ന തത്വത്തെ (ആത്മാവ്, ബ്രഹ്മം), സാക്ഷാത്കരിക്കപ്പെടുന്നു അല്ലെങ്കിൽ അനുഭവിക്കുന്നു. അത് വഴി ജീവിച്ചിരിക്കുന്പോൾ തന്നെ, സർവചരാചരങ്ങളിൽ നിന്നും മനസ്സിനെ മുക്തമാക്കുന്നു. (ജീവന്മുക്തി - liberation while alive)
ഏതൊരു മനുഷ്യനും എത്താൻ ശ്രമിക്കേണ്ട ഒരു ലക്ഷ്യമാണ് ജീവന്മുക്തി. അതിനു തുടക്കം കുറിക്കേണ്ടത് സത്‌സംഗങ്ങളിൽ നിന്നാണ്. പണ്ട് കാലത്ത് വീടുകളിൽ സത്‌സംഗങ്ങൾ ഉണ്ടാകാറുണ്ട്. അതിലുമുപരി, ക്ഷേത്രങ്ങൾ സത്‌സംഗങ്ങൾക്കുള്ള ഒരു വേദിയായിരുന്നു. (വെറുതെ വഴിപാടു കഴിച്ചു വരേണ്ട സ്ഥലമായിരുന്നില്ല ക്ഷേത്രങ്ങൾ). ഇക്കാലത്തെ സപ്‌താഹം ഒക്കെ പണ്ടത്തെ സത്‌സംഗങ്ങളുടെ അവശിഷ്ടമാണെന്ന് തോന്നുന്നു. പക്ഷെ, ഇക്കാലത്തെ സപ്‌താഹങ്ങൾ കഥയെ മാത്രം അവതരിപ്പിക്കുന്നതിൽ ശ്രദ്ധിക്കുന്നതിനാൽ അതിനെ സത്‌സംഗങ്ങൾ ആണെന്ന് പറയാൻ പറ്റില്ല.
അവിശ്വാസികളായ ആൾക്കാരും രാഷ്ട്രീയപാർട്ടികളും ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ കേരളത്തിൽ കാണാം. ക്ഷേത്രങ്ങളുടെ സന്പാദ്യത്തിൽ താല്പര്യം കാണിക്കുന്ന ഗവൺമെന്റുകളും വ്യക്തികളും, ക്ഷേത്രങ്ങളെ ആചാരാനുഷ്ഠാനങ്ങളിൽ മാത്രം ഒതുക്കി നിർത്തുന്നതാണ് കാലാകാലങ്ങളായി കാണുന്നത്. ക്ഷേത്രത്തിൽ പോകുന്ന ഭക്തന്മാർക്കും വഴിപാട്, ആചാരങ്ങൾ എന്നതിനപ്പുറം ക്ഷേത്രങ്ങളെയോ ദൈവങ്ങളെയോ കാണാൻ പറ്റുന്നില്ല. അതിനപ്പുറം, അതിനേക്കാൾ മഹത്തരമായ കാര്യങ്ങൾക്കാണ് ക്ഷേത്രങ്ങൾ കെട്ടിയിട്ടുള്ളതെന്ന് ഭക്തർ അറിയുന്നുമില്ല.
പൊതുവെ, ക്ഷേത്രങ്ങളുടെ സന്പാദ്യത്തിൽ മാത്രം താല്പര്യം കാണിച്ച്, സംഘടിതരല്ലാത്ത ഹിന്ദുക്കളുടെ മെക്കട്ട് കയറുന്ന പ്രവണത, രാഷ്ട്രീയപാർട്ടികളും ഭരണകൂടങ്ങളും കാണിക്കുന്നത് കൊണ്ട്, അവരെ പുറത്താക്കി ക്ഷേത്രങ്ങൾ ഹിന്ദുക്കളുടെ നിയന്ത്രണത്തിൽ തന്നെ ആക്കണമെന്ന് പലരും ആഗ്രഹിക്കുന്നു. പക്ഷെ, അതിനേക്കാൾ ഗൗരവമേറിയതും പ്രാധാന്യമുള്ളതുമായ വിഷയം, "വെറും ആചാരാനുഷ്ഠാനങ്ങളിൽ മാത്രമൊതുക്കി ക്ഷേത്രങ്ങളെ സത് സംഗങ്ങളുടെ ഒരു വേദിയാക്കണമെന്ന ബോധം ക്ഷേത്രം ഭരിക്കുന്ന രാഷ്ട്രീയപാർട്ടികൾക്കും ഭരണകൂടങ്ങൾക്കും ഇല്ല" എന്നതാണ്. സത്‌സംഗസംസ്കാരത്തിലേക്ക് നീങ്ങിയാൽ ഇപ്പോൾ നടത്തുന്ന അമിതമായ ആചാരാനുഷ്ഠാനങ്ങൾ കുറയും. (വെറുതെ വെടി വഴിപാട് നടത്തിയാലോ, തുലാഭാരം നടത്തിയാലോ നമ്മൾ വിചാരിക്കുന്നത് നടത്തി തരുന്ന ആളല്ല ഈശ്വരനെന്ന ബോധം ഉള്ളിൽ ഉറക്കും).
നമ്മുടെ പൂർവ്വികർ പുലർത്തിക്കൊണ്ട് വന്നിരുന്ന ആ സത്‌സംഗ സംസ്കാരത്തിന്റെ മഹത്വം കൊണ്ട് തന്നെയാണ്, മുഗളന്മാരും ബ്രിട്ടീഷുകാരും ബുദ്ധിസവും ഒക്കെ ഇവിടെ വന്നെങ്കിലും, ഇപ്പോഴും ഹിന്ദുയിസം നിലനിൽക്കുന്നത്. അതിനാൽ, ശരിയായ ഹൈന്ദവ സംസ്കാരത്തെ പുനർജ്ജനിപ്പിക്കാൻ, ക്ഷേത്രങ്ങൾ കൊണ്ട് നടത്തേണ്ടത്, ഹൈന്ദവ സംസ്കാരത്തിന്റെ മഹത്വം മനസ്സിലാക്കുന്ന, സത്‌സംഗസംസ്കാരത്തിന്റെ മഹത്വം മനസ്സിലാക്കുന്ന വ്യക്തികളോ സംഘടനകളോ ആണ്.
നമ്മുടെ പൂർവ്വികർ പുലർത്തിക്കൊണ്ട് വന്നിരുന്ന ആ സത്‌സംഗ സംസ്കാരത്തിന്റെ മഹത്വം കൊണ്ട് തന്നെയാണ്, മുഗളന്മാരും ബ്രിട്ടീഷുകാരും ബുദ്ധിസവും ഒക്കെ ഇവിടെ വന്നെങ്കിലും, ഇപ്പോഴും ഹിന്ദുയിസം നിലനിൽക്കുന്നത്. അതിനാൽ, ശരിയായ ഹൈന്ദവ സംസ്കാരത്തെ പുനർജ്ജനിപ്പിക്കാൻ, ക്ഷേത്രങ്ങൾ കൊണ്ട് നടത്തേണ്ടത്, ഹൈന്ദവ സംസ്കാരത്തിന്റെ മഹത്വം മനസ്സിലാക്കുന്ന, സത്‌സംഗസംസ്കാരത്തിന്റെ മഹത്വം മനസ്സിലാക്കുന്ന വ്യക്തികളോ സംഘടനകളോ ആണ്.
[04052022]
No comments:
Post a Comment