Wednesday, August 16, 2023

ഞാൻ

പൊതുവെ, 'ഞാൻ' എന്ന വാക്ക്  കേൾക്കുന്പോൾ അത് പറയുന്ന ആളെയും, സ്വയം പറയുന്പോൾ നമ്മളെ തന്നെയും സൂചിപ്പിക്കുന്നു. ഇതല്ലാതെ ഓർമ്മ വരുന്ന 'ഞാൻ' കൾ... ഐ വി ശശിയുടെ 'ഞാൻ ഞാൻ മാത്രം' എന്ന സിനിമ.. പിന്നെ 'അഹം' എന്ന സിനിമ... പിന്നെ 'ഞാനെന്ന ഭാവങ്ങളത്രയുമെരിച്ചുകൊണ്ടുയുരുന്ന ജാതവേദാഗ്നിയായ്' എന്ന പാട്ട്, ഇവയൊക്കെയാണ്

പക്ഷെ, "എന്താണ് ഈ ഞാൻ?" "ഞാൻ ആരാണ്?",  "Who am I?"

ഇത്തരം ചോദ്യങ്ങളുടെ ഉത്തരത്തിന്റെ അന്വേക്ഷണം ഒരാളെ enlightenment ൽ എത്തിക്കുന്നു. എന്താണതിന് കാരണം? നമ്മൾ പൊതുവെ പറയുന്ന, 'ഞാൻ' എന്നത് 'എന്റെ' എന്നതും കൂടി ചിന്തിപ്പിക്കുന്നു. ഇവ രണ്ടും, നമ്മളല്ലാതെ 'അവൻ', 'അവൾ', 'മറ്റുള്ളവർ' ഒക്കെ ഉണ്ടെന്ന് നമ്മളെ കൊണ്ട് തോന്നിപ്പിക്കുന്നു. ഇവിടെ ദ്വൈതമുണ്ടെന്ന് തോന്നിപ്പിക്കുന്നു. 'ഞാൻ'ഉം മറ്റുള്ളവരും വേറെയാണെന്ന ബോധം ഉള്ളിൽ ഉറപ്പിക്കുന്നു. പക്ഷെ, 'Who am I?" എന്ന അന്വേഷണം വഴി, 'ഞാൻ' എന്നത് 'ശരീര-മനോ-ബുദ്ധി' തലത്തിനപ്പുറത്തുള്ള ഒരു സത്യമാണെന്നും (ആത്മാവ്), ആ സത്യം തന്നെയാണ് ദേശ-കാല-വസ്തുക്കൾക്കതീതമായി ചുറ്റുമുള്ള എല്ലാറ്റിന്റെയും ആധാരമെന്നും മനസ്സിലാകും. അങ്ങനെ, ശരിയായ 'ഞാൻ' എന്നത്, ഇത് വരെ മനസ്സിലാക്കിയിരുന്ന 'ഞാൻ'ൽ നിന്ന് വ്യത്യസ്തമാണെന്ന് മനസ്സിലാകുന്നു.  ഇവിടെ ഒരേ ഒരു 'ഞാൻ' (ആത്മാവ്) മാത്രമേ ഉള്ളൂ എന്ന് മനസ്സിലാകുന്നു. ദ്വൈതത്തിൽനിന്ന് അദ്വൈതത്തിലെത്തുന്നു.

അങ്ങനെ എവിടെയും പ്രത്യേകിച്ച് എത്തിയിട്ടില്ലെങ്കിലും, ഈ വഴിക്കുള്ള അന്വേഷണത്തിന് കാര്യപ്രസക്തമായ തുടക്കം തന്നത് സ്വാമി സർവപ്രിയാനന്ദ IIT Kanpur ൽ നടത്തിയ "Who am I" എന്ന ഈ രണ്ട് പ്രഭാഷണങ്ങളാണ്..
https://www.youtube.com/watch?v=eGKFTUuJppU&pp=ygUZd2hvIGFtIGkgc2FydmFwcml5YW5hbmRhIA%3D%3D
https://www.youtube.com/watch?v=F0dugc4TrlE&pp=ygUZd2hvIGFtIGkgc2FydmFwcml5YW5hbmRhIA%3D%3D

[08162023]

No comments:

Post a Comment