ഭഗവദ് ഗീത, അദ്ധ്യായം 2, ശ്ലോകം 12 ആണ് ഇതൊക്കെ ഉള്ളത് തന്നെയാണെന്ന ആദ്യത്തെ spark തന്നത്. യുദ്ധം ചെയ്യില്ലെന്ന് പറഞ്ഞ് തളർന്നിരുന്നു അർജുനനോട് കൃഷ്ണൻ പറയുന്നു... "നീയും ഞാനും ഈ രാജാക്കന്മാരും ഇല്ലാതിരുന്ന ഒരു കാലമില്ല, ഇല്ലാതിരുന്ന കാലവുമുണ്ടാകാനും പോകുന്നില്ല". ആദ്യത്തെ പ്രാവശ്യം ഇത് കേട്ടപ്പോൾ തലയുടെ മുകളിലൂടെയാണ് പോയത്. പിന്നെയാണ് ഇതിന്റെയർത്ഥം മനസ്സിലായത്. എന്നും എപ്പോഴും എല്ലായിടത്തും നിലനിൽക്കുന്ന ബ്രഹ്‌മത്തിന്റെ - ആത്മാവിന്റെ വെറും സ്ഫുരണങ്ങൾ മാത്രമാണ് നമ്മളൊക്കെ എന്ന് മനസ്സിലാക്കിപ്പിച്ചു തരുന്ന ശ്ലോകമാണിത്. "നീ പണ്ടും ഉണ്ടായിരുന്നു... ഇപ്പോൾ ഉണ്ട്.. ഇനിയും ഉണ്ടാകും" എന്ന് പറയുന്നതിന്റെ അർഥം, ആത്മാവിന്റെ തലത്തിൽ നമ്മൾക്കൊന്നും ഒരിക്കലും നാശമില്ല എന്നാണ്. പക്ഷെ, ദിവസം തോറും ഷർട്ട് മാറുന്ന പോലെ, നമ്മൾ ഒന്നിന് പുറകെ മറ്റൊരു ശരീരമെടുത്ത് വീണ്ടും അവതരിക്കുന്നു. അതാണ് പുനർജന്മം
ഭഗവദ് ഗീത കേട്ട് philosophically അതൊക്കെ മനസ്സിലാക്കിയെങ്കിലും, ശരിക്കും അങ്ങനെയോക്കെ ഉണ്ടാകുമോ എന്നൊരു ചിന്ത ഉണ്ടായിരുന്നു. അങ്ങനെയിരിക്കുന്പോൾ Jay Lakhani യുടെ Hinduism Basics 03 - Study of Reincarnation എന്ന പ്രഭാഷണം കേട്ടപ്പോഴാണ് ഇതൊക്കെ ശരിക്കും ഉള്ളതാണെന്ന് മനസ്സിലായത്. പൊതുവെ ഒരു ഇന്ത്യൻ, അതും ഒരു ഹിന്ദുവായ ഒരാൾ, ഹിന്ദു scriptures നെ ആധാരമാക്കി ഇതൊക്കെ പറഞ്ഞാൽ.. ഇതൊന്നും ശാസ്ത്രീയമല്ല എന്ന് പറഞ്ഞ് തള്ളിക്കളയാൻ വെന്പി നിൽക്കുന്ന ഒരു സമൂഹമാണ് നിലനിക്കുന്നത്. പക്ഷെ, Jay Lakhani സൂചിപ്പിച്ച, പുനർജന്മത്തെ പറ്റി ഒരായുസ്സ് മുഴുവൻ ഗവേഷണം നടത്തിയ Ian Stenveson എന്ന ഡോക്ടറുടെ ഗവേഷണത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ പുനർജന്മം എന്നത് നമുക്ക് ചുറ്റും നടക്കുന്നത് തന്നെയാണെന്ന് മനസ്സിലാകും (Scientific Evidence for Reincarnation by Dr Ian Stevenson, Reincarnation, Part One: The Research of Ian Stevenson, with Walter Semkiw). 40 കൊല്ലത്തോളം ലോകം മുഴുവൻ സഞ്ചരിച്ച് 3000 ത്തിൽ അധികം പുനർജന്മമെന്ന് കരുതപ്പെടുന്ന കുട്ടികളെ പറ്റി വിശദമായി വിവരങ്ങൾ ശേഖരിച്ചു. (ഉദാഹരണം: മുൻജന്മത്തിലെ ആളുടെ പേര്, മരിച്ച രീതി, മുൻജന്മത്തിലെ ഭാഷ, കുടുംബവിവരങ്ങൾ ഇങ്ങനെ അനവധി കാര്യങ്ങൾ - പുനർജനിച്ച കുട്ടി സംസാരിക്കാൻ തുടങ്ങുന്ന പ്രായത്തിൽ തന്നെ പറയുന്ന കേസുകൾ). അതിൽ 1200-ഓളം കേസുകളിൽ മുൻജന്മത്തിലെ വ്യക്തിയെ കണ്ട് പിടിച്ച് correlate ചെയ്തിട്ടുണ്ട്. മുൻജന്മത്തിലെ ശരീരത്തിന്റെ അവസ്ഥകൾ വരെ birth marks ആയി പുനർജന്മത്തിൽ കാണപ്പെട്ട കേസുകൾ correlate ചെയ്യപ്പെട്ടിട്ടുണ്ട്. Ian Stenveson ന്റെ പിൻഗാമിയായ Walter Semkiw ഇതിൽ കൂടുതൽ ഡാറ്റ ശേഖരിച്ച്.. ആളുകൾ ഒരു ഗ്രൂപ്പ് ആയി പുനർജ്ജന്മം നടത്തുമെന്ന് പറയുന്നു.. Elon Musk ബൾബ് കണ്ടുപിടിച്ച എഡിസന്റെ പുനർജന്മമാണെന്ന് പറയുന്നു... Walter Semkiw പ്രശസ്തരായ പല ആളുകളുടെയും പുനർജന്മം ആരാണെന്ന് കണ്ടുപിടിക്കാൻ ശ്രമിച്ചിട്ടുണ്ട് (Reincarnations Research).
എന്താണ് പുനർജന്മത്തിനെ പറ്റി ജനങ്ങൾ മനസ്സിലാക്കേണ്ട ആവശ്യകത?
പുനർജന്മത്തിന് ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ലിംഗത്തിന്റെയോ മതിലുകളില്ല. ഹിന്ദു മുസ്ലിമായും, മുസ്ലിം ഹിന്ദുവായും, ജൂതൻ മുസ്ലിമായും, ആണ് പെണ്ണായും, കമ്മ്യൂണിസ്റ് കാരൻ ബിജെപി ക്കാരനായും, തിരിച്ചും മറഞ്ഞുമൊക്കെ പുനർജനിക്കാം. ഈ ഒരു ബോധമുണ്ടായാൽ പിന്നെയെന്തിന് നമ്മൾ തമ്മിൽ തല്ലണം? കൊല്ലണം..? ഒരു ഗ്രൂപ്പിലെ ആളുകൾ മറ്റേ ഗ്രൂപ്പിലെ ആളെ കൊന്നാൽ, ചത്തവൻ പിന്നീട് പുനർജനിച്ച് കൊന്നവന്റെ ഗ്രൂപ്പിൽ വന്ന് കുത്തിത്തിരുപ്പുണ്ടാക്കില്ല എന്ന് പറയാൻ പറ്റില്ല. അപ്പോൾ പിന്നെ എന്ത് ധൈര്യത്തിൽ ഒരാളെ കൊല്ലാൻ പറ്റും? അത് മാത്രമല്ല, Suicide Bombers എന്ന പരിപാടി മിക്കവാറും അവസാനിക്കും. മരിച്ചാൽ സ്വർഗത്തിൽ സുന്ദരികൾ കാത്തിരിക്കുന്നു.. അതിനാൽ മരിച്ചാലും കുഴപ്പമില്ല എന്നൊക്കെ പറഞ്ഞ് brain wash ചെയ്യപ്പെട്ടവരാണല്ലോ ഈ Suicide Bombing എന്നതിനൊക്കെ തുനിയുന്നത്. പക്ഷെ, മരിച്ചാൽ നീ ഇവിടെ തന്നെ പുനർജനിക്കും.. ഇങ്ങോട്ടു തന്നെ വരേണ്ടി വരും... എന്ന് മനസ്സിലായാൽ, പിന്നെ ഈ വക അഭ്യാസങ്ങൾക്ക് വഴങ്ങിക്കൊടുക്കില്ല. കൊല്ലില്ല.. തല്ലില്ല.. എന്നതല്ല.. അതിനേക്കാൾ മേലെ, നമ്മളൊക്കെ ഒന്ന് തന്നെയാണെന്ന ബോധം ഉള്ളിലുറക്കുമെന്നതാണ് ഇത് കൊണ്ടുള്ള ഏറ്റവും വലിയ ഉപകാരം.
സ്വർഗ്ഗമുണ്ട് നരകമുണ്ട് എന്നൊക്കെ പഠിപ്പിച്ചു വിടുന്ന mono-theistic മതങ്ങളാണ് (e.g. christianity) പുനർജന്മത്തിനെതിരെ എന്ന് പറയുന്നു. ഇത് ജനം മനസ്സിലാക്കിയാൽ മതത്തിന്റെ അടിത്തറ ഇളകുമെന്ന ഭയം കാരണം, സ്വർഗ്ഗം-നരകം എന്നൊക്കെ പറഞ്ഞ് ജനങ്ങളെ കൂട്ടിലിടുന്നു. ഇതിനെ പറ്റി വ്യക്തമായി പറയുന്ന Hindu Phiolosophy, Buddism ഒക്കെ മനസ്സിലാക്കാത്ത ഹിന്ദുക്കൾ പുനർജന്മം, പ്രേതം എന്നിവയുടെ പേരിൽ പൂജകളും ഹോമങ്ങളും ചെയ്തു മറ്റൊരു പെരുവഴിയിലുമാണ് ഉള്ളത്.
അതിനാൽ പുനർജന്മത്തെ പറ്റി ശരിയായ ബോധവൽക്കരണം സമൂഹത്തിൽ ഉണ്ടാകുന്നത് സമൂഹത്തിൽ കൂടുതൽ ശാന്തിയും സമാധാനവും ഉണ്ടാകാൻ സഹായിക്കും.
PS: പൗരസ്ത്യർ പണ്ട് പറഞ്ഞ് വച്ചതിനെ, പാശ്ചാത്യർ വളരെ കഷ്ടപ്പെട്ട് data ശേഖരിച്ച് ശരിയാണെന്ന് സ്‌ഥാപിക്കാൻ ശ്രമിക്കുന്നു എന്നതല്ലാതെ ഇതിൽ കൂടുതലൊന്നുമില്ല. ഞങ്ങൾക്ക് ഇതിനെ പറ്റി പൗരസ്ത്യരേക്കാൾ കൂടുതലറിയാമെന്ന ഒരു മനോഭാവം Walter Semkiw കാണിക്കുന്നുണ്ട്. Ian Stevenson ചെയ്തിരുന്നോ എന്നറിയില്ല... എന്തായാലും വിജ്ഞാനത്തിന്റെ കാര്യത്തിൽ ലോകം ഭാരതത്തിനോട് നന്ദി പറയുന്ന ഒരു കാലം വരുമെന്നുറപ്പാണ്.
PS: പൗരസ്ത്യർ പണ്ട് പറഞ്ഞ് വച്ചതിനെ, പാശ്ചാത്യർ വളരെ കഷ്ടപ്പെട്ട് data ശേഖരിച്ച് ശരിയാണെന്ന് സ്‌ഥാപിക്കാൻ ശ്രമിക്കുന്നു എന്നതല്ലാതെ ഇതിൽ കൂടുതലൊന്നുമില്ല. ഞങ്ങൾക്ക് ഇതിനെ പറ്റി പൗരസ്ത്യരേക്കാൾ കൂടുതലറിയാമെന്ന ഒരു മനോഭാവം Walter Semkiw കാണിക്കുന്നുണ്ട്. Ian Stevenson ചെയ്തിരുന്നോ എന്നറിയില്ല... എന്തായാലും വിജ്ഞാനത്തിന്റെ കാര്യത്തിൽ ലോകം ഭാരതത്തിനോട് നന്ദി പറയുന്ന ഒരു കാലം വരുമെന്നുറപ്പാണ്.
[10312022]
No comments:
Post a Comment