പൊതുവെ 'ജ്യോതിഷം' എന്ന് കേട്ടാൽ അത് തട്ടിപ്പ്... നുണ എന്നൊക്കെയാണ് പലരും കരുതുന്നത്. ചൊവ്വാദോഷം, ജാതകം എന്നൊക്കെ പറഞ്ഞ് പലരുടെയും ജീവിതം തുലഞ്ഞിട്ടുണ്ട് എന്നതിനാൽ, ഒരർത്ഥത്തിൽ അത് ശരിയുമാണ്. പക്ഷെ, ഭാരതത്തിൽ ആദ്യമുണ്ടായ ജ്യോതിഷത്തിന് ഈ വക future prediction മായി ഒരു ബന്ധവുമില്ല. ഭാവി പറയാനല്ല ഭാരതത്തിൽ ജ്യോതിഷം ഉണ്ടായത്.
എന്തായിരുന്നു, ഭാരതത്തിലെ ജ്യോതിഷം..
--
വേദം എന്ന വാക്കിന്റെ അർഥം അറിവ് അല്ലെങ്കിൽ ജ്ഞാനം എന്നാണ്. മനുഷ്യജീവിതം, ആത്മീയത, പ്രപഞ്ചം, ദൈവം, ആരാധന, ധാർമികജീവിതം എന്നിവയെക്കുറിച്ചുള്ള അറിവുകൾ ഉൾക്കൊള്ളുന്ന വേദങ്ങളെ
1. ഋഗ്വേദം
2. സാമവേദം
3. യജുർവേദം
4. അഥർവവേദം
എന്നിങ്ങനെ നാലായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. (Compiled)
ഈ വേദങ്ങളുടെ നിലനിൽപ്പിനും പരിപോഷണത്തിനും, വേദങ്ങളെ പഠിക്കാനും വ്യാഖ്യാനിക്കാനും പ്രയോഗിക്കാനും സഹായിക്കുന്നതിനായി 6 രീതികൾ/അനുബന്ധശാസ്ത്രങ്ങൾ ഉണ്ടാക്കി. അവയെ വേദാംഗങ്ങൾ എന്ന് പറയുന്നു. അവയാണ്
1. ശിക്ഷ — ഉച്ചാരണശാസ്ത്രം
വേദമന്ത്രങ്ങൾ (Rituals) ശരിയായ സ്വരത്തിലും ഉച്ചാരണത്തിലും എങ്ങനെ ചൊല്ലണം എന്ന് പഠിപ്പിക്കുന്നു. അക്ഷരങ്ങൾ, ശബ്ദം, ഉച്ചാരണസ്ഥാനം, സ്വരം എന്നിവ ഇതിൽ ഉൾപ്പെടുന്നു. Rituals ന്റെ ഉദ്ദേശം, മനുഷ്യനും സമൂഹത്തിനും നല്ലത് വരിക എന്നതാണ് (നല്ല കന്നുകാലികൾ, നല്ല മക്കൾ, സമ്പത്ത് ഉണ്ടാകുക എന്നിങ്ങനെ..)
2. വ്യാകരണം — ഭാഷാശാസ്ത്രം
വേദമന്ത്രങ്ങളുടെ ഘടന, മന്ത്രങ്ങളിലെ വാക്കുകളുടെ രൂപീകരണം എന്നിവയൊക്കെ പഠിക്കുന്നു. ശരിയായ അർഥം മനസ്സിലാകണമെങ്കിൽ വാക്കിന്റെയും വാക്യത്തിന്റെയും മന്ത്രത്തിന്റെയും ഘടന മനസ്സിലാകണം. കാര്യം പറയണ്ട രീതിയിൽ പറഞ്ഞില്ലെങ്കിൽ പറയാനുദ്ദേശിച്ചതാവില്ല കേൾക്കുന്നവർ മനസ്സിലാക്കുക.
3. ഛന്ദസ്സ് — വൃത്തശാസ്ത്രം
വേദമന്ത്രങ്ങൾ പറയേണ്ട താളം. വേദമന്ത്രങ്ങളുടെ അക്ഷരക്രമം, മാത്രകൾ, താളക്രമം, വൃത്തഘടന എന്നിവ പഠിക്കുന്നു. ഗായത്രി, ത്രിഷ്ടുപ് എന്നിവ വേദഛന്ദസ്സുകളുടെ ഉദാഹരണങ്ങളാണ്. താളത്തിൽ പറയുമ്പോഴാണ് മന്ത്രത്തിന്റെ ശക്തി പ്രകടമാകുക. ഉദാഹരണം: നമുക്ക്.. അമ്മയെ... "അമ്മെ" എന്നും "അമ്മേ" എന്നും "അമ്മേ.... എന്ന് നീട്ടിയും" വിളിക്കാം. വിളിക്കുന്നതിന്റെ രീതി/താളം അനുസരിച്ച് ഭാവവും അതിന്റെ അർത്ഥവും മാറുന്നു.
4. നിരുക്തം — പദവ്യാഖ്യാനം
വേദമന്ത്രങ്ങളിലെ വാക്കുകൾ എങ്ങനെയുണ്ടായി? വേദങ്ങളിൽ വരുന്ന അപൂർവവും പഴയതുമായ പദങ്ങളുടെ അർത്ഥവും അവയുടെ ഉത്ഭവവും വിശദീകരിക്കുന്നു. ഉദാഹരണം: ഗുരു എന്ന വാക്ക് എല്ലാവരും ഉപയോഗിക്കുന്നു. പക്ഷെ, ആ വാക്ക് എങ്ങനെയുണ്ടായി എന്ന് നോക്കിയാൽ പിന്നെയൊരിക്കലും ആ വാക്കിന്റെ പ്രസക്തി മറക്കില്ല.'ഗു' എന്നാൽ ഇരുട്ട്.. 'രു' എന്നാൽ തകർക്കുന്നത്, ഗുരു എന്നത് 'ഇരുട്ടിനെ തകർക്കുന്നത്'. ഇരുട്ടിനെ തകർക്കുന്നത് വെളിച്ചമാണ്. അതായത് 'വെളിച്ചം/ജ്ഞാനം കൊണ്ട് അജ്ഞാനത്തെ ഇല്ലാതാക്കുന്നത്' ഗുരു. യാസ്കന്റെ നിരുക്തം പ്രസിദ്ധമാണ്.
5. കൽപം — കർമാനുഷ്ഠാനവിധികൾ
മേല്പറഞ്ഞതൊക്കെ പ്രായോഗികമാക്കി യാഗങ്ങൾ, യജ്ഞങ്ങൾ, ഗൃഹ്യകർമങ്ങൾ, ആചാരങ്ങൾ എന്നിവ എങ്ങനെ നടത്തണം എന്ന് വിശദീകരിക്കുന്നു.
6. ജ്യോതിഷം — കാലഗണനയും ജ്യോതിശാസ്ത്രപരമായ കണക്കുകളും
യാഗങ്ങൾക്കും വേദകർമങ്ങൾക്കും (rituals) അനുയോജ്യമായ സമയം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട പരമ്പരാഗത ശാസ്ത്രം. തിഥി, നക്ഷത്രം, സൂര്യചന്ദ്രസ്ഥാനങ്ങൾ, കാലനിർണയം എന്നിവ ഇതിൽ പ്രധാനമാണ്.
ആദ്യത്തെ
- നാലെണ്ണം മന്ത്രഘടനയെ (ഉച്ചാരണം, വ്യാകരണം, പദവ്യാഖ്യാനം, ചൊല്ലേണ്ട താളം) പഠിപ്പിക്കുന്നു.
- അഞ്ചാമത്തെ കല്പം, മുൻപ് പറഞ്ഞ നാല് വേദാംഗങ്ങളുടെ Application ആണ്.. ഒരു Practical Manual.
- ആറാമത്തെ ജ്യോതിഷം (ഇതിനെ വേദാംഗജ്യോതിഷം എന്ന് വിളിക്കാം), മേല്പറഞ്ഞതൊക്കെ എപ്പോൾ apply ചെയ്യണമെന്ന് തീരുമാനിക്കുന്നു. ഉദ്ദേശിച്ച ഫലം കിട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ (rituals) ചെയ്യാൻ പറ്റിയ 'best time' ഏതാണ് എന്ന് തീരുമാനിക്കാൻ ജ്യോതിഷം സഹായിക്കുന്നു. പ്രപഞ്ചത്തിന്റെ താളവുമായി ഒത്തുചേർന്ന് ചെയ്യുന്പോഴാണ് ചെയ്യുന്ന rituals ൽ നിന്ന് ഉദ്ദേശിച്ച ഫലം ഉണ്ടാവുന്നത് എന്ന് മനസ്സിലാക്കിയാണ് ആ Timing നിശ്ചയിച്ചിരുന്നത്.. (our actions or rituals aligned with the rhythm of the universe). ആ 'Timing' നിശ്ചയിക്കാൻ വേണ്ടിയാണ് ഭാരതത്തിൽ ജ്യോതിഷം ഉണ്ടായത്. Astronomy യുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്ന ഈ ജ്യോതിഷം, ശാസ്ത്രമാണ്.. അത് ഇപ്പോഴും പ്രസക്തവുമാണ്.
അല്ലാതെ ഭാവി പ്രവചനത്തിനോ, ഫലം പറയാനോ, എപ്പോൾ തട്ടിപ്പോകുമോ എന്ന് അറിയാനല്ല ജ്യോതിഷം ഭാരതത്തിൽ ആദ്യം ഉണ്ടായത്. ഇപ്പോൾ പ്രചാരത്തിലുള്ള Predictive Astrology (ഫലജ്യോതിഷം), ഗ്രീക്ക് influence ൽ നിന്ന് ഉണ്ടായതായി പറയുന്നു. ഭാരതത്തിൽ എത്തിയ Greek ആശയങ്ങൾ പിന്നീട് പ്രാദേശിക വിശ്വാസങ്ങളോടും കർമസിദ്ധാന്തത്തോടും നക്ഷത്രപാരമ്പര്യത്തോടും ചേർന്ന് പുതിയ രൂപങ്ങൾ സ്വീകരിച്ച്, ഇക്കാലത്ത് ഏറ്റവും പ്രചാരത്തിലുള്ള ഫലജ്യോതിഷം ഉണ്ടായി.
--
'Timing' നിശ്ചയിക്കാൻ എന്തിനാണ് 'Astronomy'? ഓരോ rituals ചെയ്യാൻ എന്തിനാണ് timing അറിയുന്നത്?
ഉദാഹണത്തിന്.. ഒരു കല്യാണം... വീട്ടുകാർ തീരുമാനിക്കുന്നു.. "ഞായറാഴ്ച കല്യാണം വച്ചാൽ, ഒരുവിധം എല്ലാവര്ക്കും പങ്കെടുക്കാൻ പറ്റും", "ഈ ഗ്രൂപ്പിലെ ഗഡീസ് ടൂർ പോകുന്പോൾ, അത് ഓഗസ്റ്റ് 10ന് വച്ചാൽ മാക്സിമം ആൾക്കാർക്ക് വരാൻ പറ്റും", "മേഘങ്ങളുടെയും കാറ്റിന്റെയും ഒക്കെ ഗതി അടുത്ത ചൊവ്വാഴ്ച 6 മണിക്ക് അനുകൂലമായതിനാൽ, അന്ന് റോക്കറ്റ് വിടാം". പിന്നെ ശ്രീനിവാസൻ പറഞ്ഞ പോലെ "എല്ലാറ്റിനും അതിന്റേതായ സമയമുണ്ട്, ദാസാ..". അതായത്, എല്ലാവരും സമയത്തിന്റെയും കാലത്തിന്റെയും അടിമകൾ തന്നെയാണ്. സമയം നോക്കി തന്നെയാണ് മിക്കവാറും എല്ലാ കാര്യങ്ങളും ഇക്കാലത്തും ചെയ്യുന്നത്. പക്ഷെ, "വീട്ടുകാരുടെ സൗകര്യം", "കൂട്ടുകാരുടെ സൗകര്യം", "കാറ്റിന്റെ ഗതി" എന്നിങ്ങനെ വളരെ പരിമിതമായതും, 'narrow and limited ആയതുമായ' കാര്യങ്ങളെ മാത്രമേ 'timing' തീരുമാനിക്കാൻ ഉപയോഗിക്കുന്നുള്ളൂയെന്ന് മാത്രം. പക്ഷെ, പ്രാചീന കാലത്ത്, വളരെ ബൃഹത്തായ രീതിയിൽ, പ്രപഞ്ചം മുഴുവൻ തങ്ങൾ ചെയ്യുന്ന കർമ്മങ്ങൾക്ക് അനുകൂലമാണോ എന്ന് നോക്കി, Vedic Rituals വളരെ കൃത്യമായി ചെയ്യാൻ, ജ്യോതിഷശാസ്ത്രം ഋഷിമാരെ സഹായിച്ചിരുന്നു. അതൊക്കെ ശരിയായ രീതിയിൽ ചെയ്താൽ ഇക്കാലത്തും valid തന്നെയാണ്. പക്ഷെ, ആ അറിവുള്ളവർ വളരെ കുറവാണെന്ന് മാത്രം.
--
PS: ഇനി, Predictive Astrology യും പരിപൂർണ്ണമായി തെറ്റൊന്നുമല്ല. വേണ്ട രീതിയിൽ ചെയ്യാനറിയണമെന്ന് മാത്രം. ഇന്ന് സമൂഹത്തിൽ കാണുന്ന പ്രശ്നനങ്ങൾ, അത് ഉപയോഗിക്കുന്നവരുടെ അറിവില്ലായ്മ കൊണ്ടും, അതിനെ വെറും സാമ്പത്തിക നേട്ടത്തിന് ഉപയോഗിക്കുന്നത് കൊണ്ടും, ഇതിനെ ഒട്ടും മനസ്സിലാക്കാതെ കണ്ണടച്ച് വിമർശിക്കുന്ന വിവരമുണ്ടെന്ന് ഭാവിക്കുന്ന പല വിവരദോഷി ബുദ്ധിജീവികളെ കൊണ്ടുമാണ് (ഈ വിഷയത്തിൽ ബുദ്ധിജീവികളെ കൊണ്ടുള്ള ശല്യം മറ്റു പ്രശ്നക്കാരെക്കാൾ കുറവാണ്..). ഫലപ്രവചനത്തിലെ പോരായ്മകളും തട്ടിപ്പുകളും കണ്ട് Predictive Astrology തട്ടിപ്പാണെന്ന് കരുതണ്ട. വിവരമുള്ളവന്റെ കയ്യിൽ കിട്ടണമെന്ന് മാത്രം.
[06192026]