Sunday, October 25, 2026

ജ്യോതിഷം

പൊതുവെ 'ജ്യോതിഷം' എന്ന് കേട്ടാൽ അത് തട്ടിപ്പ്... നുണ എന്നൊക്കെയാണ് പലരും കരുതുന്നത്. ചൊവ്വാദോഷം, ജാതകം എന്നൊക്കെ പറഞ്ഞ് പലരുടെയും ജീവിതം തുലഞ്ഞിട്ടുണ്ട് എന്നതിനാൽ, ഒരർത്ഥത്തിൽ അത് ശരിയുമാണ്. പക്ഷെ, ഭാരതത്തിൽ ആദ്യമുണ്ടായ ജ്യോതിഷത്തിന് ഈ വക future prediction മായി ഒരു ബന്ധവുമില്ല. ഭാവി പറയാനല്ല ഭാരതത്തിൽ ജ്യോതിഷം ഉണ്ടായത്. 

എന്തായിരുന്നു, ഭാരതത്തിലെ ജ്യോതിഷം..

--

വേദം എന്ന വാക്കിന്റെ അർഥം അറിവ് അല്ലെങ്കിൽ ജ്ഞാനം എന്നാണ്. മനുഷ്യജീവിതം, ആത്മീയത, പ്രപഞ്ചം, ദൈവം, ആരാധന, ധാർമികജീവിതം എന്നിവയെക്കുറിച്ചുള്ള അറിവുകൾ ഉൾക്കൊള്ളുന്ന വേദങ്ങളെ 
1. ഋഗ്വേദം
2. സാമവേദം
3. യജുർവേദം
4. അഥർവവേദം 
എന്നിങ്ങനെ നാലായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. (Compiled)

ഈ വേദങ്ങളുടെ നിലനിൽപ്പിനും പരിപോഷണത്തിനും, വേദങ്ങളെ പഠിക്കാനും വ്യാഖ്യാനിക്കാനും പ്രയോഗിക്കാനും സഹായിക്കുന്നതിനായി  6 രീതികൾ/അനുബന്ധശാസ്ത്രങ്ങൾ ഉണ്ടാക്കി. അവയെ വേദാംഗങ്ങൾ എന്ന് പറയുന്നു. അവയാണ് 

1. ശിക്ഷ  — ഉച്ചാരണശാസ്ത്രം
വേദമന്ത്രങ്ങൾ (Rituals) ശരിയായ സ്വരത്തിലും ഉച്ചാരണത്തിലും എങ്ങനെ ചൊല്ലണം എന്ന് പഠിപ്പിക്കുന്നു. അക്ഷരങ്ങൾ, ശബ്ദം, ഉച്ചാരണസ്ഥാനം, സ്വരം എന്നിവ ഇതിൽ ഉൾപ്പെടുന്നു. Rituals ന്റെ ഉദ്ദേശം, മനുഷ്യനും സമൂഹത്തിനും നല്ലത് വരിക എന്നതാണ് (നല്ല കന്നുകാലികൾ, നല്ല മക്കൾ, സമ്പത്ത് ഉണ്ടാകുക എന്നിങ്ങനെ..)

2. വ്യാകരണം — ഭാഷാശാസ്ത്രം
വേദമന്ത്രങ്ങളുടെ ഘടന, മന്ത്രങ്ങളിലെ വാക്കുകളുടെ രൂപീകരണം എന്നിവയൊക്കെ പഠിക്കുന്നു. ശരിയായ അർഥം മനസ്സിലാകണമെങ്കിൽ വാക്കിന്റെയും വാക്യത്തിന്റെയും മന്ത്രത്തിന്റെയും ഘടന മനസ്സിലാകണം. കാര്യം പറയണ്ട രീതിയിൽ പറഞ്ഞില്ലെങ്കിൽ പറയാനുദ്ദേശിച്ചതാവില്ല കേൾക്കുന്നവർ മനസ്സിലാക്കുക. 

3. ഛന്ദസ്സ്  — വൃത്തശാസ്ത്രം
വേദമന്ത്രങ്ങൾ പറയേണ്ട താളം. വേദമന്ത്രങ്ങളുടെ അക്ഷരക്രമം, മാത്രകൾ, താളക്രമം, വൃത്തഘടന എന്നിവ പഠിക്കുന്നു. ഗായത്രി, ത്രിഷ്ടുപ് എന്നിവ വേദഛന്ദസ്സുകളുടെ ഉദാഹരണങ്ങളാണ്. താളത്തിൽ പറയുമ്പോഴാണ് മന്ത്രത്തിന്റെ ശക്തി പ്രകടമാകുക. ഉദാഹരണം: നമുക്ക്.. അമ്മയെ... "അമ്മെ" എന്നും "അമ്മേ" എന്നും "അമ്മേ.... എന്ന് നീട്ടിയും" വിളിക്കാം. വിളിക്കുന്നതിന്റെ രീതി/താളം അനുസരിച്ച് ഭാവവും അതിന്റെ അർത്ഥവും മാറുന്നു. 

4. നിരുക്തം — പദവ്യാഖ്യാനം
വേദമന്ത്രങ്ങളിലെ വാക്കുകൾ എങ്ങനെയുണ്ടായി? വേദങ്ങളിൽ വരുന്ന അപൂർവവും പഴയതുമായ പദങ്ങളുടെ അർത്ഥവും അവയുടെ ഉത്ഭവവും വിശദീകരിക്കുന്നു.  ഉദാഹരണം: ഗുരു എന്ന വാക്ക് എല്ലാവരും ഉപയോഗിക്കുന്നു. പക്ഷെ, ആ വാക്ക് എങ്ങനെയുണ്ടായി എന്ന് നോക്കിയാൽ പിന്നെയൊരിക്കലും ആ വാക്കിന്റെ പ്രസക്തി മറക്കില്ല.'ഗു' എന്നാൽ ഇരുട്ട്.. 'രു' എന്നാൽ തകർക്കുന്നത്, ഗുരു എന്നത് 'ഇരുട്ടിനെ തകർക്കുന്നത്'. ഇരുട്ടിനെ തകർക്കുന്നത് വെളിച്ചമാണ്.  അതായത് 'വെളിച്ചം/ജ്ഞാനം കൊണ്ട്  അജ്ഞാനത്തെ ഇല്ലാതാക്കുന്നത്' ഗുരു. യാസ്കന്റെ നിരുക്തം പ്രസിദ്ധമാണ്. 

5. കൽപം — കർമാനുഷ്ഠാനവിധികൾ
മേല്പറഞ്ഞതൊക്കെ പ്രായോഗികമാക്കി യാഗങ്ങൾ, യജ്ഞങ്ങൾ, ഗൃഹ്യകർമങ്ങൾ, ആചാരങ്ങൾ എന്നിവ എങ്ങനെ നടത്തണം എന്ന് വിശദീകരിക്കുന്നു. 

6. ജ്യോതിഷം — കാലഗണനയും ജ്യോതിശാസ്ത്രപരമായ കണക്കുകളും
യാഗങ്ങൾക്കും വേദകർമങ്ങൾക്കും (rituals) അനുയോജ്യമായ സമയം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട പരമ്പരാഗത ശാസ്ത്രം. തിഥി, നക്ഷത്രം, സൂര്യചന്ദ്രസ്ഥാനങ്ങൾ, കാലനിർണയം എന്നിവ ഇതിൽ പ്രധാനമാണ്.

ആദ്യത്തെ 
- നാലെണ്ണം മന്ത്രഘടനയെ (ഉച്ചാരണം, വ്യാകരണം, പദവ്യാഖ്യാനം, ചൊല്ലേണ്ട താളം) പഠിപ്പിക്കുന്നു. 
- അഞ്ചാമത്തെ കല്പം, മുൻപ് പറഞ്ഞ നാല് വേദാംഗങ്ങളുടെ Application ആണ്.. ഒരു Practical Manual.  
- ആറാമത്തെ ജ്യോതിഷം (ഇതിനെ വേദാംഗജ്യോതിഷം എന്ന് വിളിക്കാം), മേല്പറഞ്ഞതൊക്കെ  എപ്പോൾ apply ചെയ്യണമെന്ന് തീരുമാനിക്കുന്നു. ഉദ്ദേശിച്ച ഫലം കിട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ  (rituals) ചെയ്യാൻ പറ്റിയ 'best time' ഏതാണ് എന്ന് തീരുമാനിക്കാൻ ജ്യോതിഷം സഹായിക്കുന്നു. പ്രപഞ്ചത്തിന്റെ താളവുമായി ഒത്തുചേർന്ന് ചെയ്യുന്പോഴാണ് ചെയ്യുന്ന rituals ൽ നിന്ന് ഉദ്ദേശിച്ച ഫലം ഉണ്ടാവുന്നത് എന്ന് മനസ്സിലാക്കിയാണ് ആ Timing നിശ്ചയിച്ചിരുന്നത്.. (our actions or rituals aligned with the rhythm of the universe). ആ 'Timing' നിശ്ചയിക്കാൻ വേണ്ടിയാണ് ഭാരതത്തിൽ ജ്യോതിഷം ഉണ്ടായത്. Astronomy യുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്ന ഈ ജ്യോതിഷം, ശാസ്ത്രമാണ്.. അത് ഇപ്പോഴും പ്രസക്തവുമാണ്. 

അല്ലാതെ ഭാവി പ്രവചനത്തിനോ, ഫലം പറയാനോ, എപ്പോൾ തട്ടിപ്പോകുമോ എന്ന് അറിയാനല്ല ജ്യോതിഷം ഭാരതത്തിൽ ആദ്യം ഉണ്ടായത്. ഇപ്പോൾ പ്രചാരത്തിലുള്ള Predictive Astrology (ഫലജ്യോതിഷം), ഗ്രീക്ക് influence ൽ നിന്ന് ഉണ്ടായതായി പറയുന്നു. ഭാരതത്തിൽ എത്തിയ Greek ആശയങ്ങൾ പിന്നീട് പ്രാദേശിക വിശ്വാസങ്ങളോടും കർമസിദ്ധാന്തത്തോടും നക്ഷത്രപാരമ്പര്യത്തോടും ചേർന്ന് പുതിയ രൂപങ്ങൾ സ്വീകരിച്ച്, ഇക്കാലത്ത് ഏറ്റവും പ്രചാരത്തിലുള്ള  ഫലജ്യോതിഷം ഉണ്ടായി. 

--

'Timing' നിശ്ചയിക്കാൻ എന്തിനാണ് 'Astronomy'? ഓരോ rituals ചെയ്യാൻ എന്തിനാണ് timing അറിയുന്നത്? 

ഉദാഹണത്തിന്.. ഒരു കല്യാണം... വീട്ടുകാർ തീരുമാനിക്കുന്നു.. "ഞായറാഴ്ച കല്യാണം വച്ചാൽ, ഒരുവിധം എല്ലാവര്ക്കും പങ്കെടുക്കാൻ പറ്റും", "ഈ ഗ്രൂപ്പിലെ ഗഡീസ് ടൂർ പോകുന്പോൾ, അത് ഓഗസ്റ്റ് 10ന് വച്ചാൽ മാക്സിമം ആൾക്കാർക്ക് വരാൻ പറ്റും",  "മേഘങ്ങളുടെയും കാറ്റിന്റെയും ഒക്കെ ഗതി അടുത്ത ചൊവ്വാഴ്ച 6 മണിക്ക് അനുകൂലമായതിനാൽ, അന്ന് റോക്കറ്റ് വിടാം". പിന്നെ ശ്രീനിവാസൻ പറഞ്ഞ പോലെ "എല്ലാറ്റിനും അതിന്റേതായ സമയമുണ്ട്, ദാസാ..".   അതായത്, എല്ലാവരും സമയത്തിന്റെയും കാലത്തിന്റെയും അടിമകൾ തന്നെയാണ്. സമയം നോക്കി തന്നെയാണ് മിക്കവാറും എല്ലാ കാര്യങ്ങളും ഇക്കാലത്തും ചെയ്യുന്നത്. പക്ഷെ, "വീട്ടുകാരുടെ സൗകര്യം", "കൂട്ടുകാരുടെ സൗകര്യം", "കാറ്റിന്റെ ഗതി" എന്നിങ്ങനെ വളരെ പരിമിതമായതും, 'narrow and limited ആയതുമായ' കാര്യങ്ങളെ മാത്രമേ 'timing' തീരുമാനിക്കാൻ ഉപയോഗിക്കുന്നുള്ളൂയെന്ന് മാത്രം. പക്ഷെ, പ്രാചീന കാലത്ത്, വളരെ ബൃഹത്തായ രീതിയിൽ, പ്രപഞ്ചം മുഴുവൻ തങ്ങൾ ചെയ്യുന്ന കർമ്മങ്ങൾക്ക് അനുകൂലമാണോ എന്ന് നോക്കി, Vedic Rituals വളരെ കൃത്യമായി ചെയ്യാൻ, ജ്യോതിഷശാസ്‌ത്രം  ഋഷിമാരെ  സഹായിച്ചിരുന്നു. അതൊക്കെ ശരിയായ രീതിയിൽ ചെയ്‌താൽ ഇക്കാലത്തും valid തന്നെയാണ്. പക്ഷെ, ആ അറിവുള്ളവർ വളരെ കുറവാണെന്ന് മാത്രം.  

--

PS:  ഇനി, Predictive Astrology യും പരിപൂർണ്ണമായി തെറ്റൊന്നുമല്ല. വേണ്ട രീതിയിൽ ചെയ്യാനറിയണമെന്ന് മാത്രം. ഇന്ന് സമൂഹത്തിൽ കാണുന്ന പ്രശ്നനങ്ങൾ, അത് ഉപയോഗിക്കുന്നവരുടെ അറിവില്ലായ്മ കൊണ്ടും, അതിനെ വെറും സാമ്പത്തിക നേട്ടത്തിന് ഉപയോഗിക്കുന്നത്  കൊണ്ടും, ഇതിനെ ഒട്ടും മനസ്സിലാക്കാതെ കണ്ണടച്ച് വിമർശിക്കുന്ന വിവരമുണ്ടെന്ന് ഭാവിക്കുന്ന പല വിവരദോഷി ബുദ്ധിജീവികളെ കൊണ്ടുമാണ് (ഈ വിഷയത്തിൽ ബുദ്ധിജീവികളെ കൊണ്ടുള്ള  ശല്യം മറ്റു പ്രശ്നക്കാരെക്കാൾ കുറവാണ്..). ഫലപ്രവചനത്തിലെ പോരായ്മകളും തട്ടിപ്പുകളും കണ്ട് Predictive Astrology തട്ടിപ്പാണെന്ന് കരുതണ്ട. വിവരമുള്ളവന്റെ കയ്യിൽ കിട്ടണമെന്ന് മാത്രം. 

[06192026]

Monday, August 17, 2026

രാമായണത്തിന്റെ പ്രാധാന്യവും രാമായണം മനസ്സിലാക്കേണ്ട രീതികളും

വാല്മീകി എഴുതിയ രാമായണത്തെ പലരും പല കാലങ്ങളിലായി തർജ്ജമ ചെയ്യുകയും, അവരവരുടെ അനുഭവങ്ങളുടെയും കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിൽ പല വ്യാഖ്യാനങ്ങൾ ഉൾപ്പെടുത്തുകയും ചെയ്ത് പുതിയ രാമായണങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. തുളസീദാസിന്റെ രാമചരിതമാനസം, കമ്പരാമായണം, അദ്ധ്യാത്മരാമായണം എന്നിങ്ങനെ വിരലിലെണ്ണാവുന്ന രാമായണങ്ങൾ മാത്രമേ ഇക്കാലത്ത് കൂടുതൽ പ്രചാരത്തിലുള്ളവയായിട്ടുള്ളൂവെങ്കിലും, 300 മുതൽ 1000-ത്തിലേറെ വ്യത്യസ്ത രാമായണങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു.

ഇങ്ങനെ അനവധി രാമായണങ്ങൾ പല ഭാഷകളിലും ദേശങ്ങളിലും ഉണ്ടായിട്ടുള്ളതുകൊണ്ടുതന്നെയാണ് ആദികവിയായ വാല്മീകിയുടെ രാമായണം ഇന്നും പ്രചാരത്തിലുള്ളത്. പക്ഷെ, കാലത്തിന്റെ കുത്തൊഴുക്കിൽ, എന്തിനാണ് വാല്മീകി രാമായണം എഴുതിയത് എന്നത് പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്തതും അതിനായി ശ്രമിക്കാത്തതുമായ ജനങ്ങളുള്ള ഒരു കാലഘട്ടമാണിത്.
രാമായണം ഒരു ഇതിഹാസമാണ്. ഇതിഹാസത്തിന്റെ നിർവചനം ഇങ്ങനെയാണ്:
"ധർമാർത്ഥകാമമോക്ഷാണാമുപദേശസമന്വിതം
പൂർവ്വവൃത്തകഥായുക്തമിതിഹാസം പ്രചക്ഷതെ"
പണ്ട് നടന്ന സംഭവങ്ങളെ കഥാരൂപത്തിൽ വിവരിച്ചിരിക്കുന്നതാണ് ഇതിഹാസങ്ങൾ. അങ്ങനെയെങ്കിൽ, അവ ചരിത്രം തന്നെയാണ്. പണ്ട് നടന്ന സംഭവങ്ങളെയും അവയിൽ ജീവിച്ചിരുന്ന വ്യക്തികളെയും കുറിച്ച് എഴുതിവച്ചിരിക്കുന്നത് ഭാവിതലമുറ വായിച്ച് മനസ്സിലാക്കുന്നതിനും, അവരവരുടെ ജീവിതത്തിൽ "ധാർമികമായി പ്രവർത്തിച്ച് ആവശ്യമായതൊക്കെ നേടിയെടുത്ത് (അർത്ഥം), അർഹിക്കുന്ന ആഗ്രഹങ്ങളൊക്കെ (കാമ) സഫലമാക്കി, മോക്ഷത്തിന്റെ പാതയിലേക്ക് എത്തി മോക്ഷം നേടുന്നതിനു വേണ്ടിയാണ്".

വാല്മീകി രാമായണത്തിൽ രാമനെ ഒരു മനുഷ്യനായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. ഒരു സാധാരണ മനുഷ്യന്റെ കാഴ്ചപ്പാടിൽ നോക്കിയാൽ, രാമന്റേത് ദുഃഖങ്ങൾ നിറഞ്ഞ ഒരു ജീവിതമാണ്. പക്ഷെ, ബുദ്ധിമുട്ടുള്ള ജീവിതസാഹചര്യങ്ങളിൽ തളരാതെ, "ധർമാർത്ഥകാമമോക്ഷ"ങ്ങൾക്കനുസരിച്ച് രാമൻ എങ്ങനെ ജീവിച്ചു, ആ സാഹചര്യങ്ങളെ എങ്ങനെ നേരിട്ടു, എങ്ങനെ തരണം ചെയ്തു എന്നതാണ് രാമായണത്തിൽ പ്രതിപാദിക്കുന്നത്.

രാമൻ എങ്ങനെ ജീവിച്ചുവോ, നമ്മളും അത് മാതൃകയാക്കി "ധർമാർത്ഥകാമമോക്ഷ"ങ്ങൾക്കനുസരിച്ച് ജീവിക്കണമെന്ന ഉദ്ദേശമാണ് യഥാർത്ഥ വാല്മീകി രാമായണത്തിന്റേത്.

പക്ഷെ, ഇക്കാലത്ത് അങ്ങനെയാണോ രാമായണത്തെ ആളുകൾ കാണുന്നത്? വായിക്കുന്നത്? മനസ്സിലാക്കുന്നത്?

"അല്ല" എന്നുതന്നെയാണ് ഉത്തരം.

വാല്മീകി രാമായണത്തിന് ശേഷം വന്ന രാമായണങ്ങൾ വായിച്ചും കേട്ടും മനസ്സിലാക്കിയും,
"രാമൻ ദൈവമാണോ, അതോ മനുഷ്യനാണോ?"
"രാമായണം ഒരു കഥയാണോ, അതോ ശരിക്കും സംഭവിച്ചിട്ടുള്ളതാണോ?"
"രാമായണം ശരിക്കും സംഭവിച്ചിട്ടുള്ളതാണെങ്കിൽ, എങ്ങനെയാണ് ഹനുമാൻ ലങ്കയിലേക്ക് ചാടുക? രാവണന് എങ്ങനെയാണ് പത്ത് തലയുണ്ടാകുക? വാനരന്മാർക്ക് സംസാരിക്കാൻ പറ്റുമോ? ഇങ്ങനെ അവിശ്വസനീയമായ കാര്യങ്ങൾ ഉള്ള രാമായണം എങ്ങനെ സംഭവിക്കും? അതിനാൽ അത് ഒരു കഥ തന്നെയല്ലേ?"
എന്നിങ്ങനെയുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങളാൽ ആശയക്കുഴപ്പത്തിലായ തലമുറകൾ അനവധി കടന്നുപോയി.

അങ്ങനെ രാമായണത്തെ ഒരു കഥ മാത്രമായി കണ്ട്, അത് ജീവിതത്തിൽ പകർത്തേണ്ട ഒന്നാണെന്ന് മനസ്സിലാക്കാതെ, മിക്കവാറും എല്ലാവരും രാമായണം വായിക്കുന്നു.

എങ്ങനെ ഇതിനൊരു മാറ്റം വരുത്താം?

"രാമൻ ദൈവമാണോ, അതോ മനുഷ്യനാണോ?"
തദ്ദേശീയമായി പ്രചാരത്തിലുള്ള രാമായണങ്ങൾ വാല്മീകി രാമായണത്തിൽ നിന്ന് എത്രത്തോളം വ്യത്യസ്തമാണെന്ന് മനസ്സിലാക്കാനുള്ള ഒരു ശ്രമം നടത്തേണ്ടത് ആവശ്യമാണ്. ഉദാഹരണത്തിന്, കേരളത്തിൽ തുഞ്ചത്തെഴുത്തച്ഛന്റെ "അദ്ധ്യാത്മരാമായണം - കിളിപ്പാട്ട്" ആണ് കൂടുതൽ പ്രചാരത്തിലുള്ളത്. ഇതിലെ രാമൻ ഒരു ദൈവമാണ്. എന്നാൽ വാല്മീകി രാമായണത്തിലെ രാമൻ ഒരു മനുഷ്യനാണ്. "ധർമാർത്ഥകാമമോക്ഷ"ങ്ങൾക്കനുസരിച്ച് ജീവിച്ച വാല്മീകി രാമായണത്തിലെ മനുഷ്യനായ രാമനെപ്പോലെ ജീവിക്കണമെന്ന രീതിയിലല്ല, "അദ്ധ്യാത്മരാമായണം" വായിക്കുമ്പോൾ രാമനെ കാണുന്നത്. അദ്ധ്യാത്മരാമായണത്തിൽ രാമൻ ദൈവമായതുകൊണ്ട്, "ദൈവത്തിന് എന്തും പറ്റും; പക്ഷെ മനുഷ്യനായ എനിക്ക് രാമനെപ്പോലെ ചെയ്യാൻ പറ്റില്ല" എന്ന ഒരു conclusion-ലാണ് മിക്കവാറും പേരും എത്തുന്നത്. അതിനാൽ, "രാമൻ ഒരു ദൈവം, ഞാൻ ഒരു മനുഷ്യൻ" എന്ന രീതിയിലുള്ള അന്ധമായ ഒരു surrender ആണ് നടക്കുന്നത്. രാമായണം മുഴുവൻ വായിക്കും... എന്നിട്ട് എല്ലാ കള്ളത്തരങ്ങളും ചെയ്യും എന്ന അവസ്ഥ.

എങ്ങനെ ഈ തെറ്റിദ്ധാരണയിൽ നിന്ന് മാറാം?

അതിന് ആദ്യമായി, എവിടെ നിന്നാണ് തുഞ്ചത്തെഴുത്തച്ഛന്റെ "അദ്ധ്യാത്മരാമായണം - കിളിപ്പാട്ട്" ഉണ്ടായത് എന്ന് നോക്കണം. ബ്രഹ്മാണ്ഡപുരാണത്തിൽ വ്യാസൻ എഴുതിയിട്ടുള്ള അദ്ധ്യാത്മരാമായണത്തിന്റെ തർജ്ജമയാണ് തുഞ്ചത്തെഴുത്തച്ഛന്റെ *അദ്ധ്യാത്മരാമായണം - കിളിപ്പാട്ട്* (മുഴുവൻ word-by-word തർജ്ജമയല്ല). വ്യാസൻ മഹാഭാരതം എഴുതിയ ആളല്ലേ? വാല്മീകി രാമായണം എഴുതിയ കാലഘട്ടത്തിനും വളരെ മുൻപ് എഴുതപ്പെട്ട രാമായണം വ്യാസൻ എന്തിന് വീണ്ടും എഴുതി?

മഹാഭാരതവും മറ്റൊരു ഇതിഹാസമാണ്. അതായത്, മഹാഭാരതവും ചരിത്രമാണ്. മഹാഭാരതത്തിലെ കഥാപാത്രങ്ങളൊക്കെ ജീവിച്ചിരുന്ന മനുഷ്യർ തന്നെയാണ്. വാല്മീകി രാമായണം എഴുതുമ്പോഴും വ്യാസൻ മഹാഭാരതം എഴുതുമ്പോഴും, അന്നത്തെ ചരിത്രം അന്നത്തെ വ്യക്തികളെക്കുറിച്ച് തന്നെ വിവരിച്ച് എഴുതിയാൽ, വരുംതലമുറ അത് വേണ്ടവിധം മനസ്സിലാക്കുമെന്ന് അവർ കരുതിയിരിക്കണം. പക്ഷെ, ക്രൂരതകളും ചതികളും സ്വാർത്ഥതയും നിറഞ്ഞ ദുഷ്ടവ്യക്തികളുടെ നാശത്തിന്റെ കഥ പറയുന്ന മഹാഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായ ശ്രീകൃഷ്ണനെ "വേണ്ടത്ര വരുംതലമുറയ്ക്ക് മനസ്സിലാക്കാൻ പറ്റുമോ?" എന്ന ചിന്ത കൊണ്ടായിരിക്കണം, 18 പുരാണങ്ങളിലൊന്നായ ഭാഗവതപുരാണത്തിൽ ദൈവീകപരിവേഷത്തോടുകൂടി ശ്രീകൃഷ്ണന്റെ ജീവിതം എഴുതിയത്. ഭാഗവതത്തിൽ ശ്രീകൃഷ്ണന്റെ അമാനുഷികമായ പല കാര്യങ്ങളും പറയുന്നുണ്ട്. (പക്ഷെ, മഹാഭാരതത്തിൽ അങ്ങനെയില്ല.) അങ്ങനെ എഴുതിയതുകൊണ്ടാണ്, തലമുറകളായി അതൊക്കെ കേട്ടും പറഞ്ഞും വായിച്ചുമൊക്കെയാണ് ഇന്നും ശ്രീകൃഷ്ണൻ ജനങ്ങളുടെ മനസ്സിൽ നിലനിൽക്കുന്നത്. വെറും മനുഷ്യനെപ്പോലെ എഴുതിയ മഹാഭാരതം മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ, നമ്മളൊന്നും കൃഷ്ണനെ വേണ്ടത്ര ആരാധിക്കില്ലായിരുന്നു. അതേ ചിന്താഗതിയിൽ തന്നെയായിരിക്കാം, ഒരു മനുഷ്യനെപ്പോലെ രാമനെക്കുറിച്ച് പറയുന്ന രാമായണത്തെ, ദൈവിക ഭാവത്തിലുള്ള രാമന്റെ കഥയായി വ്യാസൻ *അദ്ധ്യാത്മരാമായണത്തിൽ* എഴുതിയത്. അതുകൊണ്ടുതന്നെയാണ് രാമനെ ഇന്നും ജനങ്ങൾ ആരാധിക്കുന്നത്. രാമനോടും കൃഷ്ണനോടും ജനങ്ങൾക്കുള്ള 'ഭക്തി'യാണ് ഇന്നും രാമനെയും കൃഷ്ണനെയും പ്രസക്തരാക്കുന്നത്.

രാമനെയും കൃഷ്ണനെയും പറ്റി മനുഷ്യരെപ്പോലെ മാത്രമേ എഴുതിയിട്ടുണ്ടായിരുന്നുള്ളൂവെങ്കിൽ, ഇന്ന് ജനങ്ങൾക്കുണ്ടാകുന്ന അതേ ഭക്തി ഉണ്ടാകുമോ എന്നത് സംശയമാണ്. പക്ഷെ, മിക്കവാറും ആളുകളും ആ ഭക്തിയിൽ മാത്രം കുടുങ്ങിക്കിടക്കുകയാണ്. വെറുതെ അലഞ്ഞുനടക്കുന്ന കുഞ്ഞാടുകളെ രാമനോടും കൃഷ്ണനോടും അടുപ്പിക്കാൻ വേണ്ടിയുള്ളതാണ് അവരെക്കുറിച്ച് 'ദൈവികമായ' രീതിയിൽ എഴുതിയിരിക്കുന്നത്. അതിന്റെ അടുത്ത പടിയായി, രാമന്റെയും കൃഷ്ണന്റെയും മാനുഷികമായ ജീവിതത്തെക്കുറിച്ച് പഠിക്കണം. അത് മനസ്സിലാക്കാൻ ശ്രമിക്കണം. പറ്റാവുന്നത്ര പ്രാവർത്തികമാക്കാൻ നോക്കണം. ആ രീതിയിൽ രാമായണം മനസ്സിലാക്കിയാലേ, വാല്മീകി എഴുതിയതിന്റെ പ്രയോജനം നമുക്ക് ലഭ്യമാകൂ.

ചുരുക്കിപ്പറഞ്ഞാൽ, തദ്ദേശീയമായി പഠിച്ചിട്ടുള്ള രാമായണങ്ങളിൽ നിന്ന് മാറി, വാല്മീകി എഴുതിയ original രാമായണം പഠിക്കാൻ ശ്രമിക്കണം. (രാമൻ ദൈവമാണോ അതോ മനുഷ്യനാണോ എന്നതിന് കുറച്ചെങ്കിലും വ്യക്തത ഉണ്ടാകാൻ ഇത് സഹായിച്ചേക്കും.)

"രാമായണം ഒരു കഥയാണോ, അതോ ശരിക്കും സംഭവിച്ചിട്ടുള്ളതാണോ?"
പുരാതന കാലഘട്ടങ്ങളിലെ സംഭവങ്ങളുടെ കാലപ്പഴക്കം നിർണ്ണയിക്കുന്നത് പലപ്പോഴും പുരാവസ്തുശാസ്ത്രത്തിന്റെ സഹായത്തോടെയാണ്. ഭൂമിക്കടിയിലും ഭൂമിയുടെ ഉപരിതലത്തിലും കണ്ടെത്തുന്ന ഖനനാവശിഷ്ടങ്ങൾ, പുരാവസ്തുക്കൾ, കെട്ടിടാവശിഷ്ടങ്ങൾ, മറ്റ് ചരിത്രാവശിഷ്ടങ്ങൾ എന്നിവ ചരിത്രകാലക്രമം നിർണ്ണയിക്കുന്നതിനുള്ള പ്രധാന തെളിവുകളാണ്.

എന്നാൽ പുരാവസ്തുശാസ്ത്രം മാത്രം മതിയോ?

ഇവിടെയാണ് നിലേഷ് ഓക്കിന്റെ ഗവേഷണം ശ്രദ്ധേയമാകുന്നത്. എക്സിക്യൂട്ടീവ് എം.ബി.എ. നേടിയ ഒരു കെമിക്കൽ എഞ്ചിനീയറായ അദ്ദേഹം പിന്നീട് തന്റെ ശ്രദ്ധ പ്രാചീന ഭാരതീയ കാലഗണനയെക്കുറിച്ചുള്ള ഗവേഷണത്തിലേക്ക് തിരിച്ചു.

പുരാവസ്തുശാസ്ത്രം, ജ്യോതിശാസ്ത്രം, പുരാജീവശാസ്ത്രം (പാലിയന്റോളജി), ഭൂമിശാസ്ത്രം, ഭൗമശാസ്ത്രം, ജനിതകശാസ്ത്രം, സമുദ്രശാസ്ത്രം തുടങ്ങി വിവിധ ശാസ്ത്രശാഖകളുടെ സഹായത്തോടെ അദ്ദേഹം രാമായണത്തെയും മഹാഭാരതത്തെയും പഠിക്കുന്നു. ജ്യോതിശാസ്ത്രപരമായ നിരീക്ഷണങ്ങൾ, ഭൂമിശാസ്ത്രപരമായ സ്ഥലങ്ങൾ, ഭൗമശാസ്ത്രപരമായ സംഭവങ്ങൾ, സമുദ്രത്തിലെ മാറ്റങ്ങൾ, പുരാതന ജീവികളുടെ തെളിവുകൾ എന്നിവ പരസ്പരം താരതമ്യം ചെയ്യുകയും ബന്ധിപ്പിക്കുകയും ചെയ്തുകൊണ്ട്, ഈ ഇതിഹാസങ്ങളിൽ വിവരിക്കപ്പെടുന്ന സംഭവങ്ങൾ ഏത് കാലഘട്ടത്തിലാണ് നടന്നതെന്ന് ഏകദേശമായി നിർണ്ണയിക്കാൻ അദ്ദേഹം ശ്രമിക്കുന്നു.

നീലേഷ് ഓക്കിന്റെ പഠനപ്രകാരം, രാമന്റെ കാലം 12,000 വർഷങ്ങൾക്ക് മുൻപാണ്.

കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് നോക്കൂ: puTTuNNi Notes: Nilesh Oak - How old are the Itihasas, Ramayana and Mahabharata? അല്ലെങ്കിൽ YouTube-ൽ "നിലേഷ് ഓക്ക്" എന്ന് search ചെയ്താൽ വിവരങ്ങൾ ലഭിക്കുന്നതാണ്.

ഇതിലൂടെ രാമായണത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നടന്നിട്ടുള്ളതുതന്നെയാണെന്നുള്ള ഒരു ബോധ്യം തീർച്ചയായും ഉണ്ടാകും.

"രാമായണം ശരിക്കും സംഭവിച്ചിട്ടുള്ളതാണെങ്കിൽ, എങ്ങനെ ഹനുമാൻ ലങ്കയിലേക്ക് ചാടും? രാവണന് എങ്ങനെയാണ് പത്ത് തലയുണ്ടാകുക? വാനരന്മാർക്ക് സംസാരിക്കാൻ പറ്റുമോ?"

"പൂർവവൃത്തകഥായുക്തം" എന്നാണ് ഇതിഹാസത്തിന്റെ നിർവചനത്തിൽ പറയുന്നത്.

അതായത്, പണ്ട് നടന്ന കാര്യങ്ങൾ — ചരിത്രം — കഥയായി എഴുതിയിരിക്കുന്നു.കഥാകാരന്റെ ഭാവനയ്ക്കനുസരിച്ച് കഥകൾ രചിക്കാം. അതിനാൽ, വാല്മീകി രാമായണത്തിന് പിൽക്കാലത്ത് വന്ന പല രാമായണങ്ങളിലും അവിശ്വസനീയമായ കഥകളിലൂടെ രാമന്റെ കഥ വിവരിച്ചിരിക്കുന്നു. ഭൂരിഭാഗം ആളുകളും ആ കഥകളിൽ ഇപ്പോഴും കുരുങ്ങിക്കിടക്കുന്നു. അതുകൊണ്ടാണ് ഇപ്പോഴും രാമായണം ഒരു ചരിത്രമാണെന്ന് മനസ്സിലാക്കാൻ പലർക്കും കഴിയാത്തത്.

ഇതിൽനിന്നുള്ള മോചനത്തിന് സഹായിക്കുന്നതാണ് "21 Notes – Valmiki Ramayan" എന്ന YouTube ചാനൽ: https://youtu.be/dvhDQVCJcX8?si=7KVk8Ac9weINC-04
വേണമെങ്കിൽ ഇവിടെ വായിച്ചുതുടങ്ങാം:

മറ്റൊരു ഉദാഹരണം, ഇങ്ങനെയുള്ള വ്യാഖ്യാനങ്ങളുടെയും അവ ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങളുടെയും വ്യാപ്തി കാണിച്ചുതരും. ശ്രീ ശരത് ഹരിദാസിന്റെ "സുന്ദരകാണ്ഡത്തിലെ ഹനുമാൻ" എന്ന വീഡിയോയിൽ നിന്ന്: https://www.youtube.com/watch?v=EwsAuSVhL2g

ഭീമാകാരനായി ലങ്കയിലേക്ക് ചാടിയ ഹനുമാൻ, പൂച്ചയെപ്പോലെ വളരെ ചെറിയ രൂപം പ്രാപിച്ച് ലങ്കയിലേക്ക് പ്രവേശിച്ചു എന്നാണ് വാല്മീകി രാമായണത്തിൽ പറയുന്നത്. ഹനുമാൻ പൂച്ചയായിട്ട് ലങ്കയിൽ പ്രവേശിച്ചുവെന്ന് വാല്മീകി രാമായണം പറയുന്നില്ല.

പക്ഷെ, പദ്മപുരാണത്തിന്റെ ബംഗാളി വേർഷനിലും, പല നാടോടിക്കഥകളിലും, ഗുജറാത്തിലെ രാമായണ സാരം എന്ന ഗ്രന്ഥത്തിലുമൊക്കെ, ഹനുമാൻ പൂച്ചയുടെ രൂപമല്ല, സാക്ഷാൽ പൂച്ചയായിട്ട് തന്നെയാണ് ലങ്കയിലേക്ക് പ്രവേശിക്കുന്നതെന്ന് പറയുന്നു. തുളസീദാസിന്റെ രാമചരിതമാനസത്തിൽ കൊതുകിന്റെ രൂപത്തിലും, ഗുണഭദ്രൻ എഴുതിയ ഉത്തരപുരാണത്തിൽ വണ്ടായിട്ടും, അഗ്നിപുരാണത്തിൽ എലിയായിട്ടും, മലേഷ്യ/തായ്‌ലൻഡ് എന്നിവിടങ്ങളിലെ രാമായണത്തിൽ ബ്രാഹ്മണനായിട്ടും, ചില ആദിവാസി വേർഷനുകളിൽ തത്തയായിട്ടും, പഞ്ചാബിൽ കാക്കയായിട്ടും, ഇന്തോനേഷ്യയിൽ പോത്തായിട്ടും, കൊറിയ ഭാഗത്തുള്ള വേർഷനിൽ ഒരു രാക്ഷസനായിട്ടും ഹനുമാൻ ലങ്കയിൽ കയറിയതായി പറയുന്നു.

ഒന്നാമതായി, ഹനുമാൻ ഒരു കുരങ്ങനല്ല, മനുഷ്യൻ തന്നെയായിരുന്നുവെന്ന് മുൻപ് എഴുതിയ "21 Notes – Valmiki Ramayan" എന്ന YouTube ചാനലിലെ പ്രഭാഷണങ്ങൾ കേട്ടാൽ ബോധ്യമാകും.

ഹനുമാൻ ലങ്കയിലേക്ക് ചാടിയതല്ല, നീന്തിയതാണെന്നും മനസ്സിലാകും.

ഹനുമാൻ വലിയ രൂപം എടുക്കുന്നതും ചെറിയ രൂപം എടുക്കുന്നതും 'വാല്മീകിയുടെ കഥാരൂപത്തിലുള്ള വർണ്ണനയാണ്.'

ചെറിയ രൂപത്തിൽ ലങ്കയിൽ പ്രവേശിച്ചുവെന്ന് പറഞ്ഞാൽ, ആർക്കും മനസ്സിലാക്കാൻ പറ്റാത്തവിധം നുഴഞ്ഞുകയറി എന്ന് മാത്രമേ മനസ്സിലാക്കേണ്ടതുള്ളൂ.

പക്ഷെ, പിൽക്കാലത്തെ രാമായണങ്ങളിൽ വാല്മീകി ചിന്തിക്കാൻ പോലും സാധ്യതയില്ലാത്ത രൂപങ്ങളിൽ ഹനുമാൻ ലങ്കയിൽ കയറിയതായി പറയുന്നു.

കൊതുകാണോ, പൂച്ചയാണോ എന്നൊക്കെ ആലോചിച്ച് തല പുണ്ണാക്കി, രാമായണം വെറും കഥയാണെന്ന് പറയുന്നതിന് പകരം, ഏത് രൂപമായാലും, ആർക്കും മനസ്സിലാക്കാൻ പറ്റാത്തവിധം ലങ്കയിലേക്ക് നുഴഞ്ഞുകയറി എന്ന് മാത്രമേ മനസ്സിലാക്കേണ്ടതുള്ളൂ.
---
അങ്ങനെ, ഇക്കാലമത്രയും രാമനെയും രാമായണത്തെയും 'ദൈവികമായ രീതിയിൽ' മനസ്സിലാക്കിയതിനെ താൽക്കാലികമായി ഒരു വശത്തേക്ക് മാറ്റിവച്ച്, രാമായണത്തെ മനുഷ്യനായ രാമന്റെ ജീവിതമായി മനസ്സിലാക്കാൻ ശ്രമിക്കാനും, അത് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാനും എല്ലാവർക്കും പ്രചോദനമുണ്ടാകട്ടെ...
[08172026]

Sunday, August 2, 2026

Nilesh Oak - How old are the Itihasas, Ramayana and Mahabharata?

 The age of ancient events is often determined through archaeology. Excavations, artifacts, structures, and other remains found above and below the ground are among the primary sources used to establish historical timelines. But is archaeology alone enough?

This is where Nilesh Oak's work becomes interesting. A chemical engineer with an Executive MBA, he shifted his focus to researching ancient Indian chronology. His approach examines the Ramayana and Mahabharata using multiple disciplines, including archaeology, astronomy, paleontology, geography, geology, genetics and oceanography. By correlating astronomical observations, geographical locations, geological events, oceanic changes, and evidence of ancient animals, he attempts to estimate when the events described in these epics may have occurred.

For example, the Ramayana and Mahabharata contain hundreds of references to the positions of stars and planets during significant events. Some of these references were long considered impossible. However, with modern astronomical software, researchers have found that certain celestial configurations could indeed have occurred thousands of years ago.

One well-known example is the Arundhati–Vashistha observation. In Hindu tradition, Vashistha (identified with the star Mizar in the Big Dipper) appears slightly ahead of Arundhati (Alcor). The two stars symbolize the devoted couple Vashistha and Arundhati and are traditionally shown to newly married couples. However, the Mahabharata contains a passage that has been interpreted as describing Arundhati appearing ahead of Vashistha. For a long time, this was considered impossible. Modern astronomical simulations have suggested that such an apparent configuration could have occurred during a specific period in the distant past. Based on this and other astronomical evidence, Nilesh Oak argues that the events of the Mahabharata took place around 5561 BCE—approximately 7,500 years ago—rather than around 5,000 years ago, which is a more commonly cited traditional estimate.

Similarly, Oak's research proposes that the events of the Ramayana occurred roughly 12,000 years ago. One piece of supporting evidence he discusses is the reference in Valmiki's Ramayana to four-tusked elephants. While such animals may sound mythical today, paleontological studies have identified extinct elephant species with four tusks that lived in prehistoric times. From this perspective, references that might initially appear mythical could instead reflect observations of animals that actually existed during that era.

Another example is the submergence of Dwaraka. According to tradition, the city was flooded by the sea. Oak relates this to studies in oceanography and geology that indicate significant sea-level changes and coastal flooding occurred in various parts of the world after the last Ice Age. He suggests that these findings are consistent with descriptions preserved in the epic tradition.

Nilesh connects genetics to Mahabharatha. According to some genetic studies, there appears to have been a significant reduction in Y-chromosome diversity around 7,500 years ago, suggesting a period during which relatively few male lineages contributed to later generations. Some researchers have speculated that this genetic bottleneck may have coincided with widespread conflicts or other social changes. Some proponents have further suggested a possible connection with the Mahabharata war, proposing that the large-scale loss of male lives described in the epic could explain such a pattern.

According to Nilesh Oak, the Lanka described in the Ramayana is not present-day Sri Lanka. He proposes that modern Sri Lanka was likely part of Ravana's larger kingdom or empire, while the actual city of Lanka was located elsewhere and was later submerged beneath the ocean.

It is through Nilesh Oak's talks, I knew about the YouTube channel "21 Notes : Valmiki Ramayana". 

Whether or not one agrees with all of his conclusions, his research presents an interdisciplinary approach that combines evidence from several scientific fields to examine the chronology of the Ramayana and Mahabharata. His central argument is that these epics are based on real historical events that occurred in the distant past, rather than being purely mythical narratives.

This is one his talks... There are many you can find in Youtube

https://www.youtube.com/watch?v=AenJPuZBsxU

[08022026] 

Insights from the Valmiki Ramayana (21 Notes)

 As mentioned earlier, much of today's literature and audio/video retellings focus primarily on the narrative ("story form") of the Ramayana. As a result, it is often difficult to appreciate the deeper intent and historical perspective of an Itihasa such as the Ramayana or the Mahabharata. Reading the original Valmiki Ramayana provides a different perspective and offers clarity on many commonly misunderstood ideas.

Some examples:

What exactly is a Rākṣasa?

A Rākṣasa is not portrayed as a separate species. They are human beings. While some are exceptionally powerful or commit heinous acts, they are not described as possessing supernatural physical features such as Ravana's popular depiction with ten heads and twenty arms. Ravana wearing a crown with to show 10 heads and sitting on a throne which shows 20 hands are possible interpretations of his supernatural form. 

Ravana himself was born to Sage Vishrava and Kaikesi (a Raksasi), while his brother Vibhishana is presented as righteous and virtuous. Valmiki's descriptions of the inhabitants of Lanka also differ significantly from later artistic portrayals. Many Rākṣasas are described as handsome, well-built, and fair-complexioned rather than monstrous.

------

Was Hanuman literally a monkey?

The Vānaras are described as forest-dwelling people rather than literal monkeys. They were knowledgeable in the Vedas, Shastras, warfare, diplomacy, and statecraft.

One possible interpretation is that they belonged to forest tribes whose identity or attire included monkey-like symbols, masks, or tails, much as various tribal cultures across the world have traditionally worn animal masks or horned headgear. The term Vānara may therefore represent a cultural identity rather than a biological species.

A useful modern analogy is the horned headgear occasionally worn by Norwegian football fans, including those supporting the famous football star Erling Haaland, during sporting events. The headgear is symbolic—it does not make them animals. In a similar way, the Vānaras may have worn monkey-like masks, headgear, or artificial tails as part of their tribal identity, rather than being literal monkeys.

------

How is Hanuman's journey to Lanka described?

A close reading of the Valmiki Ramayana allows for a natural interpretation of Hanuman's journey. Rather than imagining sustained flight across the ocean, it is a remarkable crossing of the ocean by swimming and traversing islands or rocky outcrops.

Similarly, the episode of Mainaka Mountain rising from the sea may be understood as an island or submerged landmass becoming visible during low tide, while the encounter with Surasa or the force that attempts to swallow Hanuman can be interpreted as a description of a powerful whirlpool. 

------

Bhagiratha and the descent of the Ganga

The story of Bhagiratha bringing the Ganga to Earth may also be viewed beyond its symbolic narrative. It can be understood as an extraordinary effort to channel water from the Himalayan regions to the plains—an immense civil engineering achievement.

The description that Shiva received the force of the descending Ganga before releasing it gradually can be seen as a poetic way of expressing the need to regulate the flow of mountain waters, preventing destructive flooding and distributing the water through multiple stages.

------

Does the Ramayana describe the water cycle?

A remarkable verse from the **Valmiki Ramayana (Kishkindha Kāṇḍa, Sarga 27, Verse 3)** poetically describes what closely resembles the modern understanding of the water cycle.

नव मास धृतं गर्भं भास्करस्य गभस्तिभिः ।
पीत्वा रसं समुद्राणां द्यौः प्रसूते रसायनम् ॥

Transliteration

nava māsa dhṛtaṃ garbhaṃ bhāskarasya gabhastibhiḥ |
pītvā rasaṃ samudrāṇāṃ dyauḥ prasūte rasāyanam ||

Meaning

"The sky, having borne an embryo for nine months through the rays of the Sun, after absorbing the waters of the oceans, gives birth to the life-giving nectar—rain."

The imagery is striking. The Sun's rays draw water from the oceans, the sky carries it like an embryo, and after a period it returns to Earth as rain. Though expressed poetically, the verse closely resembles the concepts of evaporation, cloud formation, and precipitation.

------

The geographical knowledge reflected in the Ramayana

The Valmiki Ramayana demonstrates remarkable geographical awareness. When Sugriva dispatches the Vānaras to search for Sita, he gives detailed descriptions of regions to the north, south, east, and west, mentioning rivers, mountains, forests, islands, seas, and distant lands. The directions suggest a broad knowledge of geography extending far beyond the boundaries of the kingdom of Kosala.

Among the places mentioned is Yavadvīpa, which many scholars identify with present-day Java in Indonesia, indicating familiarity with regions across Southeast Asia. (the following is not from '21 Notes Channel' - Some researchers have also proposed that certain descriptions in the Ramayana correspond to locations much farther away, including possible references to South America and the Andes. One frequently discussed example is the Paracas Candelabra geoglyph in Peru, which some enthusiasts believe resembles landmarks described in the search instructions given by Sugriva)


[07272026] 

21 Notes - Valmiki Ramayana

 Why the Ramayana and Mahabharata are called Itihāsa

The Ramayana and Mahabharata are classified as Itihāsa. Today, many people regard them as mythology or simply as stories. However, they are much more than that.

A traditional definition of Itihāsa is:

धर्मार्थकाममोक्षाणामुपदेशसमन्वितम् ।
पूर्ववृत्तकथायुक्तमितिहासं प्रचक्षते ॥

Transliteration

dharmārtha-kāma-mokṣāṇām upadeśa-samanvitam |
pūrvavṛtta-kathā-yuktam itihāsaṃ pracakṣate ||

Meaning

dharmārtha-kāma-mokṣāṇām upadeśa-samanvitam — containing instruction on the four puruṣārthas: Dharma (righteousness), Artha (wealth), Kāma (rightful desires), and Mokṣa (liberation).

pūrvavṛtta-kathā-yuktam — narrated in the form of stories about events that actually happened in the past.

itihāsaṃ pracakṣate — this is called Itihāsa.

In other words, Itihāsa is the narration of historical events in the form of stories, with the purpose of teaching the four goals of human life — Dharma, Artha, Kāma, and Mokṣa.

The history we study in school or college is usually presented as a sequence of dates, events, rulers, and wars. Most of us memorize it for examinations and forget much of it afterwards.

Itihāsa presents history differently. While it preserves historical events and chronology, its primary purpose is to teach us how to live. Through the lives of its characters, it shows us how to live a righteous life (Dharma), earn wealth ethically (Artha), fulfill legitimate desires responsibly (Kāma), and ultimately attain liberation (Mokṣa - The ultimate realization of the divine and freedom from worldly bondage).

The reason for Ramayana and Mahabharatha to be relevant nowadays is that all that history is described in story form (kathā-yuktam).

The historical events are presented in an engaging narrative (kathā-yuktam). The stories make the teachings memorable and relatable. Unfortunately, many of us become so absorbed in the narrative (or story form) that we stop at the story itself.

As a result, we spend our time asking questions such as:

How could Ravana have ten heads?
How could Hanuman, a monkey, speak?
How could Hanuman know all the Vedas and Śāstras?
How could he fly to Lanka?
What exactly is a Rākṣasa?

These questions arise because we focus almost exclusively on the 'story form', instead of asking what the text is trying to teach us through those events and characters.

The real purpose of the narrative is to help us understand how great personalities such as Rama, Sita, Hanuman, Bharata, Bhishma, Yudhishthira, and others lived according to Dharma, faced difficult choices, and demonstrated the principles of the puruṣārthas in real life.

With much of today's literature and audio/video content, it is often difficult to move beyond the narrative and appreciate the deeper intention of these texts.

Recently, I came across a lecture series that, in my opinion, bridges this gap remarkably well. It is suitable for both children and adults.

21 Notes – Valmiki Ramayan

https://youtu.be/dvhDQVCJcX8?si=7KVk8Ac9weINC-04

The speaker stays very close to the original Valmiki Ramayana and discusses what the text actually says, rather than relying on later popular retellings. Listening to it has challenged many assumptions I had carried for years.

Among the fascinating topics discussed are:

What exactly is a Rākṣasa?
Was Hanuman literally a monkey?
How is Hanuman's journey to Lanka described?
What was Ayodhya like—its society, governance, and level of civilization?
What was Bhagiratha's role in bringing the Ganga to Earth?
Does Valmiki describe concepts resembling the water cycle, such as evaporation and rainfall?
How extensive is the geographical knowledge reflected in the Ramayana?

Whether or not one agrees with every interpretation, the series offers a fresh perspective rooted in the original text rather than popular assumptions.

Personally, it has helped me clear away much of the clutter that prevented me from moving beyond the "story" and appreciating the deeper purpose of the Ramayana as an Itihāsa.

I hope it helps you as well.

[07262026]

Thursday, August 17, 2023

ഭഗവാൻ

ഹിന്ദുക്കൾ സ്‌ഥിരമായി ഉപയോഗിക്കുന്ന ഒരു വാക്കാണ് ഭഗവാൻ. എന്താണ് ഇതിന്റെയർത്ഥം?

ധനം ഉള്ളവൻ ധനവാൻ
വിദ്യ ഉള്ളവൻ വിദ്വാൻ
അത് പോലെ 'ഭഗം ഉള്ളവൻ ഭഗവാൻ'.

വിഷ്ണുപുരാണത്തിൽ (6.5.47) പരാശരമുനി 'ഭഗം' എന്താണെന്ന്  ഇങ്ങിനെ പറയുന്നു.

"ഐശ്വര്യസ്യ സമഗ്രസ്യ വീര്യസ്യ യശസ്സ ശ്രിയഹ
ജ്ഞാനവൈരാഗ്യയോശ്ചയവ ഷണ്ണാം ഭഗ ഇതീരണ"

ഐശ്വര്യം (Wealth), വീര്യം (Strength), യശസ്സ് (കീർത്തി or fame), ശ്രീ (beauty), ജ്ഞാനം (knowledge), വൈരാഗ്യം (renunciation) എന്നീ ആറ് ഗുണങ്ങൾ മുഴുവനായി/സമൃദ്ധമായി (സമഗ്രസ്യ in fullness)  ഉള്ളതിനെ 'ഭഗം' എന്ന് പറയുന്നു. ഭഗം ഉള്ളവൻ (ഈ ആറ് ഗുണങ്ങൾ നിറഞ്ഞ് തുളുന്പുന്നയാൾ) ഭഗവാനാകുന്നു.  

എല്ലാ അവതാരങ്ങളും (രാമൻ, കൃഷ്ണൻ..) ഭഗവാന്മാരാണ് .
വേദവ്യാസൻ, ശങ്കരാചാര്യർ ഒക്കെ ഭഗവാന്മാരാണ്
 
[08172023]

Wednesday, August 16, 2023

ഞാൻ

പൊതുവെ, 'ഞാൻ' എന്ന വാക്ക്  കേൾക്കുന്പോൾ അത് പറയുന്ന ആളെയും, സ്വയം പറയുന്പോൾ നമ്മളെ തന്നെയും സൂചിപ്പിക്കുന്നു. ഇതല്ലാതെ ഓർമ്മ വരുന്ന 'ഞാൻ' കൾ... ഐ വി ശശിയുടെ 'ഞാൻ ഞാൻ മാത്രം' എന്ന സിനിമ.. പിന്നെ 'അഹം' എന്ന സിനിമ... പിന്നെ 'ഞാനെന്ന ഭാവങ്ങളത്രയുമെരിച്ചുകൊണ്ടുയുരുന്ന ജാതവേദാഗ്നിയായ്' എന്ന പാട്ട്, ഇവയൊക്കെയാണ്

പക്ഷെ, "എന്താണ് ഈ ഞാൻ?" "ഞാൻ ആരാണ്?",  "Who am I?"

ഇത്തരം ചോദ്യങ്ങളുടെ ഉത്തരത്തിന്റെ അന്വേക്ഷണം ഒരാളെ enlightenment ൽ എത്തിക്കുന്നു. എന്താണതിന് കാരണം? നമ്മൾ പൊതുവെ പറയുന്ന, 'ഞാൻ' എന്നത് 'എന്റെ' എന്നതും കൂടി ചിന്തിപ്പിക്കുന്നു. ഇവ രണ്ടും, നമ്മളല്ലാതെ 'അവൻ', 'അവൾ', 'മറ്റുള്ളവർ' ഒക്കെ ഉണ്ടെന്ന് നമ്മളെ കൊണ്ട് തോന്നിപ്പിക്കുന്നു. ഇവിടെ ദ്വൈതമുണ്ടെന്ന് തോന്നിപ്പിക്കുന്നു. 'ഞാൻ'ഉം മറ്റുള്ളവരും വേറെയാണെന്ന ബോധം ഉള്ളിൽ ഉറപ്പിക്കുന്നു. പക്ഷെ, 'Who am I?" എന്ന അന്വേഷണം വഴി, 'ഞാൻ' എന്നത് 'ശരീര-മനോ-ബുദ്ധി' തലത്തിനപ്പുറത്തുള്ള ഒരു സത്യമാണെന്നും (ആത്മാവ്), ആ സത്യം തന്നെയാണ് ദേശ-കാല-വസ്തുക്കൾക്കതീതമായി ചുറ്റുമുള്ള എല്ലാറ്റിന്റെയും ആധാരമെന്നും മനസ്സിലാകും. അങ്ങനെ, ശരിയായ 'ഞാൻ' എന്നത്, ഇത് വരെ മനസ്സിലാക്കിയിരുന്ന 'ഞാൻ'ൽ നിന്ന് വ്യത്യസ്തമാണെന്ന് മനസ്സിലാകുന്നു.  ഇവിടെ ഒരേ ഒരു 'ഞാൻ' (ആത്മാവ്) മാത്രമേ ഉള്ളൂ എന്ന് മനസ്സിലാകുന്നു. ദ്വൈതത്തിൽനിന്ന് അദ്വൈതത്തിലെത്തുന്നു.

അങ്ങനെ എവിടെയും പ്രത്യേകിച്ച് എത്തിയിട്ടില്ലെങ്കിലും, ഈ വഴിക്കുള്ള അന്വേഷണത്തിന് കാര്യപ്രസക്തമായ തുടക്കം തന്നത് സ്വാമി സർവപ്രിയാനന്ദ IIT Kanpur ൽ നടത്തിയ "Who am I" എന്ന ഈ രണ്ട് പ്രഭാഷണങ്ങളാണ്..
https://www.youtube.com/watch?v=eGKFTUuJppU&pp=ygUZd2hvIGFtIGkgc2FydmFwcml5YW5hbmRhIA%3D%3D
https://www.youtube.com/watch?v=F0dugc4TrlE&pp=ygUZd2hvIGFtIGkgc2FydmFwcml5YW5hbmRhIA%3D%3D

[08162023]

Monday, August 14, 2023

സ്വാതന്ത്ര്യദിനാശംസകൾ

ഇന്ന് ആഗസ്റ്റ്‌ 15. ഇന്ത്യയുടെ സ്വാതന്ത്ര്യദിനം 

അർക്കാനലാദി വെളിവോക്കെ ഗ്രഹിക്കുമൊരു
കണ്ണിന്ന് കണ്ണ് മനമാകുന്ന കണ്ണതിന്
കണ്ണായിരുന്ന പൊരുൾ താനെന്നുറക്കു-
മളവാനെന്തമെന്തു ഹരി നാരായണായ നമ

ഹരിനാമകീർത്തനത്തിൽനിന്നുള്ള എഴുത്തച്ഛന്റെ വരികളാണ്.

സൂര്യൻ, അഗ്നി (അർക്കൻ, അനലൻ) എന്ന് തുടങ്ങി (ആദി) ചുറ്റുപാടും കാണുന്ന ലോകത്തെ (വെളിവോക്കെ) മനസ്സിലാക്കിത്തരുന്നതാണ്/കാണിച്ചുതരുന്നതാണ് നമ്മുടെ കണ്ണുകൾ (ഗ്രഹിക്കുമൊരു കണ്ണിന്). മുഖത്തുള്ള ആ കണ്ണുകൾക്ക് കണ്ണാകുന്നത് or മുഖത്തുള്ള കണ്ണുകൾക്ക് കാണിച്ചുകൊടുക്കുന്നത് മനസ്സാകുന്ന കണ്ണാണ് (കണ്ണ് മനമാകുന്ന). മനസ്സെന്ന കണ്ണിന് കാണിച്ചുകൊടുക്കുന്നത് എന്താണോ (കണ്ണതിന് കണ്ണായിരുന്ന പൊരുൾ), അത് താൻ - ഞാൻ - ആത്മാവ് - തന്നെയാണെന്ന് പരിപൂർണ്ണ ബോധ്യമാകുന്പോൾ (താനെന്നുറക്കുന്പോൾ) ഉണ്ടാകുന്ന ആനന്ദം അളവുറ്റതാണ്...  നാരായണായ നമ..

ഇതിൽ കണ്ണ് എന്ന ഇന്ദ്രിയത്തെ പറ്റിയാണ് പറയുന്നതെങ്കിലും, ചെവി/ത്വക്ക്/നാക്ക്/മൂക്ക് എന്ന ബാക്കി നാല് ഇന്ദ്രിയങ്ങൾക്കും ഇത് ബാധകമാണ്. ഈ ലോകത്തെ നമ്മൾ അനുഭവിക്കുന്നത്/അറിയുന്നത്  ഇന്ദ്രിയങ്ങളിൽ കൂടിയാണ്. ഇന്ദ്രിയങ്ങൾ വഴി അറിയുന്നത് അറിയിപ്പിച്ചുതരുന്നത് മനസ്സാണ്. മനസ്സിനെ അറിയിപ്പിക്കുന്നത് ഉള്ളിലെ നിത്യചൈതന്യമാണ്.. ആത്മാവാണ്. അതിനാൽ എല്ലാ ഇന്ദ്രിയങ്ങളുടെയും അകക്കണ്ണ് "ആത്‌മാവ്‌-ഞാൻ" തന്നെയാണ്

ഈ അറിവ് ബോധ്യമായാൽ, ഈ അറിവിൽ ഉറച്ച് നിൽക്കാൻ പറ്റിയാൽ, സ്വന്തം മനസ്സിനെ അറിയിപ്പിക്കുന്ന ആത്മാവ് തന്നെയാണ് ബാക്കി എല്ലാ ജീവജാലങ്ങളെയും അവയുടെയൊക്കെ മനോമണ്ഡലങ്ങളെയും അറിയിപ്പിക്കുന്നത് എന്ന് ബോധ്യമാകും. ആ തലത്തിൽ നിന്ന് നോക്കുന്പോൾ, നമ്മളും ബാക്കി ജീവജാലങ്ങളുമൊക്കെ ഒന്ന് തന്നെ.. ഇവിടെ ഒന്ന് മാത്രമേയുള്ളൂ എന്ന് ബോധ്യമാകും. അപ്പോൾ പിന്നെ ഇവിടെ എന്ത് നേടാൻ? എന്ത് നഷ്ടപ്പെടാൻ? ആര് ശത്രു? ആര് മിത്രം? അതാണ് പരിപൂർണ്ണസ്വാതന്ത്ര്യം.. ദേശ-കാല-വസ്തുക്കൾക്ക് അതീതമായ സ്വാതന്ത്ര്യം..

ലോകാ സമസ്താ സുഖിനോ ഭവന്തു.. 
 
[08152023]

Thursday, August 10, 2023

രാമായണം - ധർമ്മം

ഇത് രാമായണ മാസമാണ്. വാല്മീകി എഴുതിയ രാമായണം, ധർമ്മ-അർത്ഥ-കാമ-മോക്ഷമെന്ന നാല് പുരുഷാർത്ഥങ്ങളെ,  വിവിധ തലങ്ങളിൽ കാണിച്ച് തരുന്നു. പൊതുവെ രാമായണത്തിന്റെ കഥക്കപ്പുറത്തേക്കോ, രാമനോടുള്ള ഭക്തിക്കപ്പുറത്തേക്കോ ആരും ശ്രദ്ധിക്കാറില്ല. പക്ഷെ, ശരിയായ രീതിയിൽ സമീപിച്ചാൽ, നമ്മുടെ ജീവിതത്തിൽ പകർത്താൻ പറ്റുന്ന അനവധി മൂല്യങ്ങൾ രാമായണത്തിലുണ്ടെന്ന് മനസ്സിലാകും. നാല് പുരുഷാർത്ഥങ്ങളിലെ, "ധർമ്മം എന്ന പുരുഷാർത്ഥം, രാമൻ എങ്ങിനെ പാലിച്ചിരുന്നുവെന്ന് നോക്കാം. 
 
എല്ലാ മനുഷ്യന്മാർക്കും, പല ധർമ്മങ്ങളുമുണ്ടാകും. മകന്റെ ധർമ്മം, ഭർത്താവിന്റെ ധർമ്മം, അച്ഛന്റെ ധർമ്മം, ജോലിസ്ഥലത്ത് ഒരു ടീച്ചറുടെ ധർമ്മം എന്നിങ്ങനെ പല വ്യവഹാര ധർമ്മങ്ങളും ഒരാൾക്ക് ഒരേ സമയം പാലിക്കേണ്ടതായി വരും. എല്ലാ ധർമ്മങ്ങളും അനുസരിച്ച് ചെയ്യേണ്ട കർമ്മം അല്ലെങ്കിൽ എടുക്കേണ്ട തീരുമാനം ഒരേ ദിശയിലേക്കുള്ളതാണെങ്കിൽ വലിയ ആശയക്കുഴപ്പമുണ്ടാവില്ല. പക്ഷെ, ജീവിതത്തിൽ പലപ്പോഴും അങ്ങിനെയാവില്ല എന്നതാണ് വാസ്തവം. ഉദാഹരണം: ജഡ്ജിയായി ഒരാൾക്ക് കുറ്റവാളിയെ തൂക്കിക്കൊല്ലാൻ വിധിക്കേണ്ടി വരുന്നു. പക്ഷെ ആ കുറ്റവാളി സ്വന്തം മകനാണെങ്കിലോ? തന്റെ ജോലിയിലെ ധർമ്മവും അച്ഛനെന്ന ധർമ്മവും വിവിധ ദിശയിലേക്ക് തിരിഞ്ഞിരിക്കുന്നു. എന്ത് ചെയ്യുമെന്നത് തീരുമാനിക്കാൻ വളരെ വിഷമമാണ്. ധർമ്മിഷ്ടനാകണമെന്ന് പറയാൻ എളുപ്പമാണെങ്കിലും, അത് പ്രായോഗികമാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇത് പോലെ അനവധി അവസരങ്ങളിലൂടെ രാമന് കടന്നു പോകേണ്ടി വന്നു.
 
അങ്ങിനെയുള്ള 2 സന്ദർഭങ്ങളാണ് 
- രാജ്യം ഉപേക്ഷിച്ച് രാമൻ കാട്ടിൽ പോയത്
- അങ്ങനെ പണ്ട് ഉപേക്ഷിച്ച രാജ്യത്തിന് വേണ്ടി പിന്നീട് സീതയെ ഉപേക്ഷിച്ചത് 
ഈ സന്ദർഭങ്ങളിൽ രാമൻ എടുത്ത തീരുമാനങ്ങൾ ശരിയല്ല. അതിനാൽ, രാമൻ ആദരിക്കപ്പെടേണ്ടവനല്ല, മര്യാദാപുരുഷോത്തമനല്ല.. എന്ന രീതിയിലുള്ള വാദങ്ങൾ പലപ്പോഴും കേൾക്കാറുണ്ട്. അതൊക്കെ, രാമായണം വ്യക്തമായി മനസ്സിലാക്കാത്തതിന്റെ കുഴപ്പമാണ്
 
2  സന്ദര്ഭങ്ങളിലും,  പാലിക്കേണ്ട ധർമ്മങ്ങളിൽ ആശയക്കുഴപ്പം വന്നപ്പോൾ, അതിൽ കൂടുതൽ പ്രാധ്യാന്യമുള്ള ധർമ്മമേതാണോ അത് രാമൻ പാലിച്ചു എന്നതാണ് സംഭവിച്ചത്. ഇക്കാലത്തെ മാനസികാവസ്ഥയോടെ ഇതിനെ നോക്കിക്കാണരുത്. അക്കാലത്തെ സാമൂഹ്യ സ്ഥിതിയുടെ തലത്തിൽ നിന്ന് വേണം കാര്യങ്ങൾ മനസ്സിലാക്കാൻ.  

രാജ്യം ഉപേക്ഷിച്ച് രാമൻ കാട്ടിൽ പോയത് 
-----------------------------------------------------
രാജ്യം ഉപേക്ഷിച്ച് കാട്ടിൽ പോകേണ്ടി വന്നപ്പോൾ, രാമന്റെ മുന്നിൽ പ്രധാനമായി രണ്ട് ധർമ്മങ്ങളായിരുന്നു ഉണ്ടായിരുന്നത്. 
- പുത്രധർമ്മം (അച്ഛനുവേണ്ടി  അനുസരിക്കേണ്ടത്)
- രാജധർമ്മം (രാജ്യത്തിന് വേണ്ടി ചെയ്യേണ്ടത്). 
 
രാമൻ സ്വീകരിച്ചത് പുത്രധർമ്മമായിരുന്നു. അച്ഛൻ കൈകേയിക്ക് കൊടുത്ത വാക്ക് പാലിക്കാൻ, രാമൻ കാട്ടിൽ പോയി. പക്ഷെ, "രാജാവ് സ്ത്രീകൾക്ക് അടിമയും ഉന്മത്തനുമായി രാജഭരണം താറുമാറായി" എന്ന അവസ്ഥ വന്നാൽ യുവരാജാവിന് രാജാവിനെ തുറുങ്കലിൽ അടച്ച് ഭരണമേറ്റെടുക്കാം എന്ന രാജധർമ്മം ഉണ്ടായിരുന്നെങ്കിലും (അങ്ങനെ ചെയ്യാൻ ലക്ഷ്മണൻ രാമനോട് പറഞ്ഞിരുന്നു) , രാമന് അത് ചെയ്യുവാൻ പറ്റുമായിരുന്നില്ല. കാരണം, രാമൻ യുവരാജാവ് ആയിട്ടുണ്ടായിരുന്നില്ല..   യുവരാജാവാകാനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.   അതിനാൽ, രാജധർമ്മത്തേക്കാൾ, രാമന്റെ മുന്നിൽ പുത്രധർമ്മമാണ് നിന്നിരുന്നത്. അത് കൊണ്ട് രാജ്യമുപേക്ഷിച്ച് രാമൻ കാട്ടിൽ പോയി. (അധികാരത്തിന് വേണ്ടി എന്ത് തോന്നിവാസവും കാണിക്കുന്ന ഇക്കാലത്ത് രാമൻ ചെയ്തത് ഒരു മണ്ടത്തരമല്ലേ എന്ന് ചിന്തിക്കാനേ അധികം പേർക്കും സാധിക്കൂ) 
 
സീതയെ ഉപേക്ഷിച്ച സന്ദർഭം. 
--------------------------------------
ഇക്കാലത്ത്, രാജ്യത്തെ ഭരണാധികാരികൾക്ക് എന്ത് വേണമെങ്കിലും ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് മനസ്സിലാക്കി, ജനങ്ങൾ അടിമകളെ പോലെയാണ് കഴിയുന്നത്. ഇന്നത്തെ ഭരണാധികാരികൾ അത്രക്കും സ്വതന്ത്രർ ആണ്.. അവർക്ക് ഇഷ്ടമുള്ള എന്തും ചെയ്യാം. പക്ഷെ, ധർമ്മശാലിയായ രാമൻ, സ്വതന്ത്രൻ ആയിരുന്നില്ല. ചാരന്മാർ കൊണ്ടുവരുന്ന വിവരങ്ങൾക്കനുസരിച്ച് വേണ്ട തീരുമാനങ്ങൾ എടുക്കാൻ രാജാവ് ബാധ്യസ്ഥനായിരുന്നു. അങ്ങനെ ഒരു ചാരനിൽ നിന്നും, സീതയുടെ ചാരിത്ര്യത്തിൽ രാജ്യത്തെ ഒരു പൗരനെങ്കിലും സംശയമുണ്ടെന്നറിഞ്ഞപ്പോൾ,  അതിന് പരിഹാരം ചെയ്യേണ്ടത് രാമന്റെ കടമയായിരുന്നു. രാമന്റെ മുന്നിൽ രണ്ട് ധർമ്മങ്ങളായിരുന്നു ഉണ്ടായിരുന്നത് 
- രാജധർമ്മം 
- ഭർത്താവിന്റെ ധർമ്മം
 
സീത പരിശുദ്ധയാണെന്ന് രാമന് അറിയാം . അങ്ങനെ ഭർത്താവിന്റ  ധർമ്മത്തിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ രാജ്യം ഉപേക്ഷിക്കണം. മറിച്ച്, രാജധർമ്മത്തിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ സീതയെ ഉപേക്ഷിക്കണം.  "ഒരു കുടുംബത്തിന് വേണ്ടി ഒരു കുടുംബാംഗത്തെയും, ഒരു ഗ്രാമത്തിന് വേണ്ടി ഒരു കുടുംബത്തേയും, ഒരു രാജ്യത്തിന് വേണ്ടി ഒരു ഗ്രാമത്തെയും ത്യജിക്കണം" എന്നതനുസരിച്ച് രാജ്യത്തിന് വേണ്ടി സീതയെ ഉപേക്ഷിച്ചു (ഫാമിലി പൊളിറ്റിക്സ് ഒക്കെ കണ്ട് ശീലിച്ച ആൾക്കാരുടെ ചിന്ത, "രാമൻ ചെയ്ത പോലെ ആർക്കെങ്കിലും ചെയ്യാൻ പറ്റുമോ" എന്നുള്ളതാണ്, സീതയെയും രാജ്യത്തെയും കൂടെ വക്കേണ്ടതായിരുന്നുവെന്നുള്ള അഭിപ്രായവുമുണ്ട്).  ലക്ഷ്മണനോ ഭരതനോ ഒന്നും ഭരിച്ചാൽ ശരിയാവില്ല, രാജ്യം അനാഥമായി  പോകും എന്നറിയാവുന്നത് കൊണ്ടാണ് രാമൻ രാജധർമ്മം പാലിച്ചത്. സീതയെ ഉപേക്ഷിച്ച് രാമൻ അർമാദിച്ച്  ജീവിച്ചോ? "ഇല്ല".. എന്താണ് രാമൻ പിന്നെ ചെയ്തത്.. 

- മഹർഷിമാരുടെ ആശ്രമത്തിനടുത്ത് ജീവിക്കണമെന്ന ആഗ്രഹം സീത മുൻപേ പറഞ്ഞിരുന്നത് കൊണ്ട്, സീതയെ വാല്മീകിയുടെ ആശ്രമത്തിന് അടുത്ത് ഉപേക്ഷിച്ചു.
- രാമന് ആരെ വേണമെങ്കിലും കല്യാണം കഴിക്കാമായിരുന്നു. അക്കാലത്ത് പലരും രാമനെ നിർബന്ധിച്ചിട്ടുണ്ടാകും. 4 ഭാര്യമാരുള്ള അച്ഛനെ കണ്ടിട്ടാണ് രാമൻ വളർന്നത്. പക്ഷെ, സീത പോയതിൽ പിന്നെ രാമൻ 'മുനിവൃതത്തിൽ' ആണ് ജീവിച്ചത്. ഏകപത്നീവൃതത്തിൽ ഉറച്ചു നിന്നയാളാണ് രാമൻ. 
-  യജ്ഞം നടന്ന സമയത്ത്, സ്വന്തം പത്നി ഇരിക്കേണ്ട  സ്ഥാനത്ത് സീതയുടെ പ്രതിമ നിർമ്മിച്ച്‌ വച്ചാണ്, രാമൻ യജ്ഞം നടത്തിയത്. 
- ഒരു രാജാവ് എന്ന രീതിയിൽ രാമൻ കരുത്താനായിരുന്നു.. പക്ഷെ, സീതയുടെ അഭാവത്തിൽ ഒരു ഭർത്താവ് എന്ന രീതിയിൽ രാമൻ കരഞ്ഞിരുന്നു. 
 
ഇത് പോലെ രാമായണത്തിലെ പല സന്ദർഭങ്ങളും  നാല് പുരുഷാർത്ഥങ്ങളെയും എടുത്ത് കാണിച്ചു തരുന്നു. 

--

അങ്ങനെ ഈ രാമായണമാസത്തിൽ കഥക്കും ഭക്തിക്കുമപ്പുറത്ത് രാമായണം കാണിച്ചു തരുന്ന മൂല്യങ്ങൾ മനസ്സിലാക്കാനുള്ള ആർജ്ജവം എല്ലാവർക്കുമുണ്ടാവട്ടേ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു 

PS: ഇവിടെ എഴുതിയത്, സ്വാമി ചിദാനന്ദപുരിയുടെ ഈ പ്രഭാഷണത്തിൽ നിന്നും (https://youtu.be/eQK4KL9nOA4 ) എടുത്തതാണ്. സ്വാമിജി, വളരെ നല്ല രീതിയിൽ ഇതിനെ പറ്റി പറയുന്നു. കേൾക്കുന്നത് നല്ലതായിരിക്കും.
 
[08102023]

Monday, January 23, 2023

മരണം

ലോകത്തിൽ എന്നും നടക്കുന്ന സംഭവം. എത്ര പേർ മരിച്ചാലും എങ്ങനെ മരിച്ചാലും അതൊന്നും നമ്മളെ ബാധിക്കില്ല.  ഉദാഹണത്തിന്, ഉക്രൈനിലും റഷ്യയിലും എത്രയോ പേർ മരിക്കുന്നു. അതിനൊക്കെ, കേട്ട് തള്ളാവുന്ന പ്രാധാന്യമേ മിക്കവാറും ആൾക്കാർക്കും തോന്നുകയുള്ളു. മരണം നമ്മുടെ അടുത്തെത്തുന്പോഴേ അതിന്റെ ചൂടറിയുകയുള്ളൂ. 'അടുത്ത്' എന്ന് പറഞ്ഞാൽ മാനസികമായ അടുപ്പമാകാം, നമ്മുടെ സമീപത്ത് ഉണ്ടായതാകാം. കഴിഞ്ഞയാഴ്ച ഒരേ ദിവസം രണ്ട് സൃഹൃത്തുക്കളുടെ മരണവാർത്ത അറിഞ്ഞപ്പോൾ, ഉണ്ടായ വിഷമം ചെറുതൊന്നുമല്ല.. ആദ്യമുണ്ടായ വിഷമത്തിന്റെ ഇരന്പലിന്  ശേഷം ഓർമ്മ വന്നത് "ഭഗവദ് ഗീത, അദ്ധ്യായം 2 സാംഖ്യയോഗം, ശ്ലോകം 13" ആണ്.

"ദേഹിനോസ്മിൻ യഥാ ദേഹേ കൗമാരം യവ്വനം ജരാ
 തഥാ ദേഹാന്തര പ്രാപ്തി ധീര തത്ര ന മുഹ്യതി"

ഈ ശ്ലോകത്തിന്റെ അർത്ഥം ഇങ്ങനെയാണ്...
ദേഹം - ശരീരം, ദേഹി - ശരീരത്തിൽ വസിക്കുന്നത്.. എന്ന് പറഞ്ഞാൽ ആത്മാവ് or Soul.
"കൗമാരം, യവ്വനം, വാർദ്ധക്യം എന്നീ അവസ്‌ഥകളിലൂടെ ശരീരം അനവധി മാറ്റങ്ങൾക്ക് വിധേയമാകുന്പോൾ ഒരു മാറ്റവുമില്ലാതെ എങ്ങനെയാണോ ആത്മാവ് ഈ അവ
സ്‌ഥകളിലൂടെ കടന്നുപോകുന്നത് (അതായത് ഒരവസ്‌ഥയിൽ നിന്ന് മറ്റേ അവസ്‌ഥയിലേക്ക് പ്രവേശിക്കുന്നത്), അതേ പോലെ മരിക്കുന്പോൾ ആത്മാവ് ഒരു ശരീരത്തിൽ നിന്ന് മറ്റൊരു ശരീരത്തിലേക്ക് പ്രവേശിക്കുന്നു. ആത്മതലത്തിൽ നോക്കിയാൽ മരണമെന്നത് ഒരവസ്‌ഥയിൽ നിന്ന് മറ്റൊരു അവസ്‌ഥയിലേക്കുള്ള ഒരു പ്രവേശനം മാത്രം... അറിവുള്ളവർക്ക് ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള ആശയക്കുഴപ്പവുമുണ്ടാകില്ല"

നമ്മൾ ഈ ലോകത്തിലുള്ള വ്യക്തികളോടും വസ്തുക്കളോടും നമ്മുടെ തന്നെ ശരീരത്തോടും ഇടപഴകുന്പോൾ ഉണ്ടാകാവുന്ന വാസനകളാണ് (Tendencies) കാമ-ക്രോധ-ലോഭ-മദ-മോഹ-മാത്സര്യം. ഉദാഹരണത്തിന്, ഒരാൾക്ക് മറ്റൊരാളോട് ക്രോധം ഉണ്ടാകുന്ന എന്നത് സ്വാഭാവികമാണ്.. കുറച്ച് കഴിയുന്പോൾ അതില്ലാതാകുകയാണെങ്കിൽ കുഴപ്പമില്ല. പക്ഷെ, ക്രോധം ഇപ്പോഴും ഉള്ളിൽ നിറഞ്ഞ് നിന്നാൽ അതൊരു 'വാസനയായി' നമ്മുടെയുള്ളിൽ പതിയുന്നു. ഇത്  പോലെ തന്നെയാണ് ബാക്കിയുള്ള മറ്റ് വാസനകളും. മരിക്കുന്ന സമയത്ത് ഈ വാസനകൾ ഉണ്ടെങ്കിൽ അത് പൂർത്തീകരിക്കാൻ, ആത്മാവിനോട് കൂടെ ഈ വാസനകളും പുതിയ ശരീരത്തിലേക്ക് പ്രവേശിക്കുന്നു എന്ന് പറയുന്നു. വളരെ ചെറിയ കുട്ടികൾ പാട്ടിലും, നൃത്തത്തിലുമൊക്കെ പ്രകടിപ്പിക്കുന്ന കഴിവുകൾ, ഇത്ര കുഞ്ഞുപ്രായത്തിലെ എവിടെ നിന്ന് കിട്ടിയെന്ന് ചിലപ്പോൾ നമുക്ക് തോന്നാറുണ്ട്. അതൊക്കെ മുൻ ജന്മ വാസനകളുടെ തുടർച്ചയാണ്. അത് പോലെ, കുട്ടിക്കാലം മുതലേ ക്രൂരത, മോഷണം എന്നിവ കാണിക്കുന്നതും മുൻ ജന്മ വാസനകളുടെ തുടർച്ചയാണ് (ചിലപ്പോൾ അതൊക്കെ ജീവിത സാഹചര്യങ്ങൾ കൊണ്ട് ഉണ്ടാകുന്നതാകാം. പക്ഷെ, അങ്ങനെയല്ലാതെ കേസുകളും ഉണ്ട്).ഇതൊക്കെയാണ് പുരാണങ്ങളിലും മറ്റു ക്രൂരരായ കഥാപാത്രങ്ങൾ ഏതെങ്കിലും ഒരു അസുരന്റെ പുനർജന്മമായിരുന്നു എന്നൊക്കെ പറയുന്നത്.'ക്രൂരത' എന്ന വാസന മുൻ ജന്മത്തിൽ നിന്നും ഈ ജന്മത്തിലേക്ക് വന്നിരിക്കുന്നുവെന്നർത്ഥം.

അതിന് നമ്മളിപ്പോൾ എന്ത് ചെയ്യണം?

നമ്മൾ ഇവിടേക്ക് ഒന്നും കൊണ്ട് വന്നിട്ടില്ല, കൊണ്ട് പോകാനുമില്ല..
നമ്മൾ ആരോടും കടപ്പെട്ടിരിക്കുന്നില്ല, 
ആരും നമ്മളോടും കടപ്പെട്ടിരിക്കുന്നില്ല..
നമുക്ക് ഒന്നും ചെയ്ത് തീർക്കാനില്ല..
നമുക്ക് സഫലീകരിക്കാത്ത ആഗ്രഹങ്ങളില്ല
നമുക്ക് ആരോടും വിരോധമില്ല... ദേഷ്യമില്ല..
...
...
അതായത്..  
 
ഈ ലോകത്തിലെ വ്യക്തികളോടോ, വസ്തുക്കളോടോ, സ്വന്തം ശരീരത്തോടോ ഒന്നിനോടും ഒരു ബന്ധനവുമില്ലാതെ, കാമ-ക്രോധ-ലോഭ-മദ-മോഹ-മാത്സര്യം എന്നീ വാസനകൾ എല്ലാം ഇല്ലാതാക്കി, നമുക്ക് ശരീരം വെടിയാൻ  പറ്റുമെങ്കിൽ, അതായിരിക്കും ഏറ്റവും ശാന്തമായ മരണം... ഏറ്റവും സുഖകരമായ മരണം... ആ സ്‌ഥിതിയിലെത്തിയവർക്ക്, അവർ മരിക്കുന്നു എന്ന തോന്നൽ പോലുമുണ്ടാകില്ല. 
 
അതിനുള്ള വഴിയാണ്.. ഭാഗവതം.. 7 ദിവസത്തിനുള്ളിൽ തക്ഷകൻ കടിച്ച് മരിക്കുമെന്ന ശാപം കിട്ടിയ പരീക്ഷിത്ത്, ശുകമഹർഷി ഉപദേശിച്ച ഭാഗവതം കേട്ട്, എല്ലാ വാസനകളും വെടിഞ്ഞ് ഒന്നിനോടും ബന്ധനമില്ലാതെ, തക്ഷകൻ വരുന്നതിന് മുൻപേ തന്നെ ശരീരം വിട്ടു പോയിരുന്നു... തക്ഷകൻ നശിപ്പിച്ചത്  പരീക്ഷിത്തിന്റെ ശരീരത്തെ മാത്രം...
 
---
 
ലോകാ സമസ്താ സുഖിനോ ഭവന്തു 
 
[01232023 ]



Sunday, January 8, 2023

മതങ്ങളുണ്ടാകുന്നതെങ്ങനെ?

ഈ ചോദ്യത്തിന് പല ഉത്തരങ്ങളുമുണ്ടാകാം. അതിലെ ഒരു ഉത്തരമായി ഇവിടെ എഴുതിയതിനെ കരുതാം.  ഇതിങ്ങിനെയാണെന്നൊക്കെ ഒരു ബോധമുണ്ടായാൽ, നമുക്ക് മറ്റ് മതങ്ങളോട് എന്തെങ്കിലും എതിർപ്പുണ്ടെകിൽ, ആ എതിർപ്പിന്റെ കാഠിന്യം കുറക്കാൻ  സഹായിച്ചേക്കും. കുറഞ്ഞത്..  ഓരോ മതങ്ങളും സ്‌ഥാപിച്ചവരോടെങ്കിലും നമുക്ക് ഒരു ബഹുമാനം വളർത്താൻ പറ്റുമെന്ന് കരുതുന്നു.

മതം വരുന്ന വഴി ഇങ്ങനെയാണ്...  
അനുഭവം --> പ്രകടനം --> വ്യാഖ്യാനം  
(Experience --> Expression --> Interpretation)

എല്ലാ മതങ്ങളും ആരെങ്കിലും ഒരാളിൽ നിന്നും തുടങ്ങിയതായിരിക്കും. ക്രിസ്തുമതം ക്രിസ്തുവിൽനിന്നും, ബുദ്ധമതം ബുദ്ധനിൽ നിന്നും ഉണ്ടായ പോലെ ഹിന്ദു മതം ആരിൽ നിന്നാണ് ഉണ്ടായത്? ഹിന്ദുമതത്തിന് സ്‌ഥാപകരില്ല എന്നാണ് പലരും കരുതുന്നത്. ഹിന്ദുമതം ഉണ്ടായത് ഒരാളിൽ നിന്നല്ല അനവധി ആളുകളിൽ നിന്നാണെന്ന് മാത്രം.. അനവധി ഋഷികളിൽ നിന്നാണ് ഹിന്ദുമതം ഉണ്ടായിരിക്കുന്നത്. (അത് കൊണ്ട് തന്നെ, മറ്റ് മതങ്ങളെക്കാൾ, ഹിന്ദുമതത്തിന്റെ സഹവർത്തിത്വവും inclusiveness ഉം ഊഹിച്ചെടുക്കാവുന്നതേയുള്ളൂ. മാത്രമല്ല, ഹിന്ദുമതത്തിനെ മറ്റു മതങ്ങളെ പോലെ ഒരു 'മതം' എന്ന് പറയാനും പറ്റില്ല)

അനുഭവം (Experience) 
-----------------------------
എല്ലാ മതങ്ങളുടെയും സ്‌ഥാപകരായവർക്ക് ഒരു ദിവ്യ അനുഭവം ഉണ്ടാകുന്നു. ഋഷിമാർക്കും ബുദ്ധനുമൊക്കെ അതുണ്ടായിട്ടുണ്ട്  (ക്രിസ്തുവിനും അതുണ്ടായിരിക്കണം). നമ്മൾ - ശരീരമോ മനസ്സോ ബുദ്ധിയോ - ഒന്നുമല്ല അതിനപ്പുറത്തുള്ള ഒന്നാണെന്നും, ആ തലത്തിൽ നമ്മൾ കണ്ട് ചിന്തിച്ച് പ്രവർത്തിക്കേണ്ടതാണെന്നും, ആ തലത്തിൽ മനുഷ്യനടക്കമുള്ള സകലചരാചരങ്ങളും തുല്യരാണെന്നുമുള്ള അനുഭവം... താനും മറ്റുള്ളവരും ഒന്ന് തന്നെയാണെന്നുള്ള അനുഭവം. എല്ലാവർക്കുണ്ടായ ഈ ദിവ്യ അനുഭവം ഒന്ന് തന്നെ. 
 
[[[ അപ്പോൾ മതങ്ങൾ സ്‌ഥാപിച്ചവരുടെ കാഴ്ചപ്പാടിൽ വേറെ വേറെ മതങ്ങളൊന്നുമില്ല. ]]]
 
പ്രകടനം (Expression)
---------------------------
മത സ്‌ഥാപകർക്കുണ്ടായ ഈ അനുഭവം ഭാഷ കൊണ്ട് വിവരിക്കാൻ പറ്റുന്നതോ, വിശദീകരിക്കാൻ പറ്റുന്നതോ ഒന്നുമല്ല. (അത് ഭഗവദ് ഗീതയിൽ വ്യക്തമായി പറയുന്നുണ്ട്...  അവ്യക്തം, അചിന്ത്യം എന്നൊക്കെ). അപ്പോൾ, അനുഭവസ്‌ഥർ അവരുടെ ജീവിതരീതികൾ, അക്കാലത്തെ സമൂഹത്തിന്റെ അവസ്ഥ എന്നതിനനുസരിച്ച്, ആ അനുഭവത്തെ വിശദീകരിക്കാൻ ശ്രമിച്ചിരിക്കും.
 
ഉദാഹണത്തിന് 
- ഹിന്ദുയിസത്തിൽ ആ അനുഭവത്തെ ആത്മസാക്ഷാത്കാരം, ബ്രഹ്മനിർവാണം എന്നൊക്കെ പറയുന്നു. അതായത് നമ്മൾ സാക്ഷാത്കരിക്കേണ്ടത് ആത്മാവിനെ അല്ലെങ്കിൽ ബ്രഹ്‌മത്തെയാണെന്നും, അത് തന്നെയാണ് എല്ലാറ്റിനും അടിസ്‌ഥാനമെന്നും, അത് തന്നെയാണ് ദൈവമെന്നുമൊക്കെ പറയുന്നു.  ഉപനിഷത്തുകളിലൊന്നും, ബ്രഹ്മം അല്ലെങ്കിൽ ആത്മാവ് എന്നത് എന്താണെന്ന് നിർവചിച്ചിട്ടില്ല. അത് 'ഇതല്ല', 'അതല്ല' എന്ന രീതിയിൽ, എന്തൊക്കെയല്ല എന്ന് പറഞ്ഞ് ബാക്കി എന്തുണ്ടോ അതാണ്, എന്ന രീതിയിലാണ് ഉപനിഷത്തുകളിൽ, ആത്മാവ്/ബ്രഹ്‌മം എന്നതിനെ പറ്റി പറയാൻ ശ്രമിച്ചിട്ടുള്ളത്. ഈ Expression നെ സ്വീകരിക്കാനും ഉൾക്കൊള്ളാനുമുള്ള ജനത ഭാരത ദേശത്തുണ്ടായിരുന്നതിനാൽ, ഉപനിഷത്തുകളെ അടിസ്ഥാനമാക്കിയുള്ള ഹിന്ദുയിസം വളർന്നു വന്നു. 
 
-പക്ഷെ, ക്രിസ്തുവിന്റെ കാലത്തുള്ള സമൂഹം,  ഋഷിമാർ Express ചെയ്ത ഉപനിഷത്ത് രീതിയിലുള്ള expression, സ്വീകരിക്കാനോ മനസ്സിലാക്കാനോ പറ്റാത്ത അവസ്ഥയിലുള്ളവർ ആയിരുന്നിരിക്കണം. 'എനിക്കുണ്ടായ ദിവ്യാനുഭവത്തിന്റെ തലത്തിൽ ഞാനും നീയും നിന്റെ അയൽക്കാരനും തമ്മിൽ ഒരു വ്യത്യാസവുമില്ല' എന്നൊക്കെ പറഞ്ഞാൽ സ്വീകരിക്കാൻ പറ്റാത്ത ഒരു സമൂഹമായിരിക്കണം അന്നത്തേത്..  അത് കൊണ്ടായിരിക്കാം, ക്രിസ്തു "നിന്നെ പോലെ നിന്റെ അയൽക്കാരനെയും  സ്നേഹിക്കുക" എന്ന് പറഞ്ഞത്.. . നീയും അയൽക്കാരനും തമ്മിൽ ആ ദിവ്യാനുഭവത്തിന്റെ തലത്തിൽ ഒരു വ്യത്യാസവുമില്ല.. എന്നത് തന്നെയായിരിക്കണം 

- ദൈവ/ആത്മസാക്ഷാത്കാരത്തിന് വേണ്ട ആദ്യത്തെ ചവിട്ടുപടി മാത്രമായ ആചാരങ്ങളിൽ (പൂജ, യാഗം, ബലി  etc) മുഴുകി കുത്തഴിഞ്ഞിരുന്ന ഹിന്ദുസമൂഹത്തിൽ നിന്നാണ് ബുദ്ധനും ബുദ്ധമതവും ഉണ്ടാകുന്നത്.  'ആത്മസാക്ഷാത്കാരത്തിന് വേണ്ടി അനാചാരങ്ങൾ' എന്ന അവസ്ഥ. ഒരു പക്ഷെ അത് കൊണ്ടായിരിക്കാം 'അനാത്മ' എന്ന ആശയം ബുദ്ധിസത്തിൽ വന്നത്. (അനാത്മ - ആത്മാവ് ഇല്ല). സമൂഹത്തിന്റെ അപ്പോഴത്തെ അവസ്ഥ അനുസരിച്ച്, ഒരേ ദിവ്യാനുഭവത്തിന്റ വ്യത്യസ്ത രീതിയിലുള്ള Expression.

[[[ അങ്ങനെ ആദ്യമായി, സ്‌ഥാപകർക്കുണ്ടായ അനുഭവമൊന്നാണെങ്കിലും അതിന്റെ expression വ്യത്യസ്തമായതിനാൽ, സ്‌ഥാപകരെ പിന്തുടരുന്നവരിൽ, ഒരേ ആശയത്തെ പറ്റി വ്യത്യസ്തമായ ബോധം ഉണ്ടാകുന്നു. (മതം ഉണ്ടാകുന്നതിന്റെ ആദ്യ പടി ഇവിടെയാണ്) ]]]
 
വ്യഖ്യാനം (Interpretation) 
--------------------------------  
മതസ്‌ഥാപകർ മരിച്ചു കഴിഞ്ഞാൽ, അവരുടെ പിൻഗാമികൾ, മതസ്‌ഥാപകരുടെ വ്യത്യസ്തമായ expression നെ, അതാണ് ശരിയായ ദൈവമെന്നും അവരുടെ സ്‌ഥാപകൻ പറഞ്ഞതാണ് ശരിയായ ദിവ്യ അനുഭവമെന്നുമൊക്കെ പറഞ്ഞ് അവരുടെ നിലപാട് കൂടുതൽ ശക്തമാക്കാൻ ശ്രമിക്കുന്നു (ഉദാഹരണം: ക്രിസ്തുവിലൂടെ മാത്രമേ ദൈവത്തിലെത്താൻ പറ്റൂ എന്നൊക്കെ പറഞ്ഞ് അനവധി Conversion activist കൾ ഇവിടെ വരാറുണ്ട്). അതിന് വേണ്ടി, അവർ അവരുടെ സ്‌ഥാപകൻ പറഞ്ഞതിനെ പല രീതിയിലും Interpret ചെയ്യുന്നു. അവർ പിന്തുടരുന്ന സ്‌ഥാപകന്റെ Expression ന് ചുറ്റും ഒരു വേലി കെട്ടി അതിനെ protect ചെയ്യാൻ ശ്രമിക്കുന്നു. അതോട് കൂടി, ഒരു ദിശയിൽ മാത്രം നോക്കാൻ കഴിയുന്ന മതം സ്‌ഥാപിതമായി എന്ന് പറയാം. 
 
ഒരേ സ്‌ഥാപകന്റെ പിൻഗാമികൾ തന്നെ വ്യത്യസ്ത വ്യഖ്യാനങ്ങൾ (Interpretations) കൊണ്ട് വ്യത്യസ്ത ദിശയിലേക്ക് തിരിഞ്ഞ് തമ്മിൽ തല്ലുന്നതും കാണാം.  ഉദാഹരണത്തിന് ഹിന്ദുയിസത്തിൽ - അദ്വൈതം (ശങ്കരാചാര്യ), ദ്വൈതം (മാദ്ധ്വാചാര്യ), വിശിഷ്ടഅദ്വൈതം (രാമാനുജാചാര്യ), അചിന്ത്യ ഭേദ അഭേദ (ചൈതന്യ മഹാ പ്രഭു), ശൈവർ/വൈഷ്ണവർ  എന്നിങ്ങനെ അനവധി വിഭാകങ്ങൾ, ..... ബുദ്ധിസത്തിൽ  - മഹായാന, തേരാവാദ, വജ്രായാന എന്നിങ്ങനെയുള്ള വിഭാകങ്ങൾ..

[[[ ഒരേ അനുഭവത്തെ (Experience നെ), പല രീതിയിൽ പ്രകടിപ്പിച്ചപ്പോൾ (Expression) ഉണ്ടായ വ്യത്യാസങ്ങളെ നിലനിർത്താൻ പല രീതിയിലുള്ള വ്യാഖ്യാനങ്ങൾ (interpretation) വന്നപ്പോൾ പല മതങ്ങളുമുണ്ടായി. ]]]
 
PS1: അനവധി ഋഷിമാരിൽനിന്ന് ഉണ്ടായത് കൊണ്ടായിരിക്കാം, ഹിന്ദുമതം മറ്റു മതങ്ങളെക്കാൾ കുറെ കൂടി തുറന്ന മനസ്സുള്ളതായതും, ആ ദിവ്യാനുഭവത്തിലെത്താൻ തങ്ങളുടെ ഋഷിമാർ പറഞ്ഞു തന്ന അനവധി മാർഗങ്ങളുടെ കൂടെ പുതിയൊരു മാർഗ്ഗമുണ്ടെങ്കിൽ (അത് ക്രിസ്തുവിന്റേയോ ബുദ്ധന്റേയോ വഴിയാകട്ടെ) അതും ഞങ്ങൾക്ക് സ്വീകാര്യമാണെന്ന രീതിയിൽ മറ്റ് മതങ്ങളോട് വിമുഖത കാണിക്കാതിരുന്നതും.
 
PS2: മതപരമായി, ഹിന്ദുക്കൾ എന്തെങ്കിലും ഇടുങ്ങിയ മനോഭാവം കാണിക്കുന്നുണ്ടെങ്കിൽ, അത് ആ ഹിന്ദുക്കളുടെ അറിവില്ലായ്‌മയാണെന്നും, ഹിന്ദുമതസ്‌ഥാപകരായിരുന്ന ഋഷിമാർ പറഞ്ഞത് ഇതൊന്നുമല്ലെന്നും, മറ്റു മതസ്ഥർക്ക് ചിന്തിക്കാവുന്നതേയുള്ളു... അത് പോലെ, ക്രിസ്ത്യാനികൾ പള്ളിയും പള്ളീലച്ചനും എന്ന വഴി കാണിക്കാൻ ശ്രമിക്കുന്നതൊന്നും ക്രിസ്തു സ്വപ്നത്തിൽ പോലും വിചാരിക്കാത്തതായിരിക്കുമെന്നും... കരുതാവുന്നതേയുള്ളൂ..
 
PS3: ഇപ്പറഞ്ഞതൊക്കെ ലോകത്തിലുള്ള മറ്റ് പല മതങ്ങളുടെ കാര്യത്തിലും ശരി തന്നെ. സദുദ്ദേശത്തോടെ എഴുതിയ ഈ കുറിപ്പിലെ വല്ല അക്ഷരപ്പിശക് കൊണ്ടോ, അല്ലെങ്കിൽ വായിക്കുന്നവൻ ശരിയായി മനസ്സിലാക്കാത്തത് കൊണ്ടോ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ അഭിമുഖീകരിക്കാൻ ധൈര്യമില്ലാത്തതിനാൽ, ക്രിസ്തുമതവും ബുദ്ധമതവും ഹിന്ദുമതവും ഉദാഹരണമായി എടുത്തുവെന്ന് മാത്രം. 
 
PS4: ഇത് Jay Lakhani യുടെ ഒരു പ്രഭാഷണത്തിൽ നിന്നും മനസ്സിലാക്കിയത്. 
 
-- 
ലോകാ സമസ്താ സുഖിനോ ഭവന്തു

[01082023]




Monday, October 31, 2022

പുനർജന്മം - ഇത് മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത

കുട്ടിക്കാലം മുതലേ എല്ലാവർക്കും പരിചയമുണ്ടാകാൻ സാധ്യതയുള്ള ഒരു വാക്കാണ് 'പുനർജന്മം'. എത്രയൊക്കെ ഇഷ്ടമുള്ള മുത്തച്ഛനോ മുത്തശ്ശിയോ ആകട്ടെ, മരിച്ചു കഴിഞ്ഞാൽ പിന്നെ അവർ പ്രേതമായി... പ്രശ്നമായി... പേടിയായി.. അങ്ങനെ പ്രേതമായവരൊക്കെ വീണ്ടും പുനർജനിക്കുമെന്ന് സിനിമകളിലൂടെയാണ് മനസ്സിലായത്. വളരെയധികം പേടി തന്നിരുന്ന ഒരു കാര്യമായിരുന്നു ഈ 'പ്രേതം', 'പുനർജന്മം' എന്നതൊക്കെയെങ്കിലും, ഒരു പ്രത്യേക curiosity ഇവയൊക്കെ നൽകിയിരുന്നു. കുറച്ച് വലുതായപ്പോൾ ഇതൊന്നും സംഭവിക്കുന്ന കാര്യമല്ലെന്ന് മനസ്സിലായി. എങ്കിലും ഇതിനോടുള്ള curiosity കുറയാതെ നിറഞ്ഞു നിന്നു.
 
ഭഗവദ് ഗീത, അദ്ധ്യായം 2, ശ്ലോകം 12 ആണ് ഇതൊക്കെ ഉള്ളത് തന്നെയാണെന്ന ആദ്യത്തെ spark തന്നത്. യുദ്ധം ചെയ്യില്ലെന്ന് പറഞ്ഞ് തളർന്നിരുന്നു അർജുനനോട് കൃഷ്ണൻ പറയുന്നു... "നീയും ഞാനും ഈ രാജാക്കന്മാരും ഇല്ലാതിരുന്ന ഒരു കാലമില്ല, ഇല്ലാതിരുന്ന കാലവുമുണ്ടാകാനും പോകുന്നില്ല". ആദ്യത്തെ പ്രാവശ്യം ഇത് കേട്ടപ്പോൾ തലയുടെ മുകളിലൂടെയാണ് പോയത്. പിന്നെയാണ് ഇതിന്റെയർത്ഥം മനസ്സിലായത്. എന്നും എപ്പോഴും എല്ലായിടത്തും നിലനിൽക്കുന്ന ബ്രഹ്‌മത്തിന്റെ - ആത്മാവിന്റെ വെറും സ്ഫുരണങ്ങൾ മാത്രമാണ് നമ്മളൊക്കെ എന്ന് മനസ്സിലാക്കിപ്പിച്ചു തരുന്ന ശ്ലോകമാണിത്. "നീ പണ്ടും ഉണ്ടായിരുന്നു... ഇപ്പോൾ ഉണ്ട്.. ഇനിയും ഉണ്ടാകും" എന്ന് പറയുന്നതിന്റെ അർഥം, ആത്മാവിന്റെ തലത്തിൽ നമ്മൾക്കൊന്നും ഒരിക്കലും നാശമില്ല എന്നാണ്. പക്ഷെ, ദിവസം തോറും ഷർട്ട് മാറുന്ന പോലെ, നമ്മൾ ഒന്നിന് പുറകെ മറ്റൊരു ശരീരമെടുത്ത് വീണ്ടും അവതരിക്കുന്നു. അതാണ് പുനർജന്മം 

ഭഗവദ് ഗീത കേട്ട് philosophically അതൊക്കെ മനസ്സിലാക്കിയെങ്കിലും, ശരിക്കും അങ്ങനെയോക്കെ ഉണ്ടാകുമോ എന്നൊരു ചിന്ത ഉണ്ടായിരുന്നു. അങ്ങനെയിരിക്കുന്പോൾ Jay Lakhani യുടെ Hinduism Basics 03 - Study of Reincarnation എന്ന പ്രഭാഷണം കേട്ടപ്പോഴാണ് ഇതൊക്കെ ശരിക്കും ഉള്ളതാണെന്ന് മനസ്സിലായത്. പൊതുവെ ഒരു ഇന്ത്യൻ, അതും ഒരു ഹിന്ദുവായ ഒരാൾ, ഹിന്ദു scriptures നെ ആധാരമാക്കി ഇതൊക്കെ പറഞ്ഞാൽ.. ഇതൊന്നും ശാസ്ത്രീയമല്ല എന്ന് പറഞ്ഞ് തള്ളിക്കളയാൻ വെന്പി നിൽക്കുന്ന ഒരു സമൂഹമാണ് നിലനിക്കുന്നത്.  പക്ഷെ, Jay Lakhani സൂചിപ്പിച്ച, പുനർജന്മത്തെ പറ്റി ഒരായുസ്സ് മുഴുവൻ ഗവേഷണം നടത്തിയ Ian Stenveson എന്ന ഡോക്ടറുടെ ഗവേഷണത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ പുനർജന്മം എന്നത് നമുക്ക് ചുറ്റും നടക്കുന്നത് തന്നെയാണെന്ന് മനസ്സിലാകും  (Scientific Evidence for Reincarnation by Dr Ian Stevenson, Reincarnation, Part One: The Research of Ian Stevenson, with Walter Semkiw). 40 കൊല്ലത്തോളം ലോകം മുഴുവൻ സഞ്ചരിച്ച് 3000 ത്തിൽ അധികം പുനർജന്മമെന്ന് കരുതപ്പെടുന്ന കുട്ടികളെ പറ്റി വിശദമായി വിവരങ്ങൾ ശേഖരിച്ചു. (ഉദാഹരണം: മുൻജന്മത്തിലെ ആളുടെ പേര്, മരിച്ച രീതി, മുൻജന്മത്തിലെ  ഭാഷ, കുടുംബവിവരങ്ങൾ ഇങ്ങനെ അനവധി കാര്യങ്ങൾ - പുനർജനിച്ച കുട്ടി സംസാരിക്കാൻ തുടങ്ങുന്ന പ്രായത്തിൽ തന്നെ പറയുന്ന കേസുകൾ). അതിൽ 1200-ഓളം കേസുകളിൽ മുൻജന്മത്തിലെ വ്യക്തിയെ കണ്ട് പിടിച്ച് correlate ചെയ്തിട്ടുണ്ട്. മുൻജന്മത്തിലെ ശരീരത്തിന്റെ അവസ്ഥകൾ വരെ birth marks ആയി പുനർജന്മത്തിൽ കാണപ്പെട്ട കേസുകൾ correlate ചെയ്യപ്പെട്ടിട്ടുണ്ട്. Ian Stenveson ന്റെ പിൻഗാമിയായ Walter Semkiw ഇതിൽ കൂടുതൽ ഡാറ്റ ശേഖരിച്ച്.. ആളുകൾ ഒരു ഗ്രൂപ്പ് ആയി പുനർജ്ജന്മം നടത്തുമെന്ന് പറയുന്നു.. Elon Musk ബൾബ് കണ്ടുപിടിച്ച എഡിസന്റെ പുനർജന്മമാണെന്ന് പറയുന്നു...  Walter Semkiw പ്രശസ്തരായ പല ആളുകളുടെയും പുനർജന്മം ആരാണെന്ന് കണ്ടുപിടിക്കാൻ ശ്രമിച്ചിട്ടുണ്ട് (Reincarnations Research).

എന്താണ് പുനർജന്മത്തിനെ പറ്റി ജനങ്ങൾ മനസ്സിലാക്കേണ്ട ആവശ്യകത? 

പുനർജന്മത്തിന് ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ലിംഗത്തിന്റെയോ മതിലുകളില്ല. ഹിന്ദു മുസ്ലിമായും, മുസ്ലിം ഹിന്ദുവായും, ജൂതൻ മുസ്ലിമായും, ആണ് പെണ്ണായും, കമ്മ്യൂണിസ്റ് കാരൻ ബിജെപി ക്കാരനായും, തിരിച്ചും മറഞ്ഞുമൊക്കെ പുനർജനിക്കാം. ഈ ഒരു ബോധമുണ്ടായാൽ പിന്നെയെന്തിന് നമ്മൾ തമ്മിൽ തല്ലണം?  കൊല്ലണം..? ഒരു ഗ്രൂപ്പിലെ ആളുകൾ മറ്റേ ഗ്രൂപ്പിലെ ആളെ കൊന്നാൽ, ചത്തവൻ പിന്നീട് പുനർജനിച്ച് കൊന്നവന്റെ ഗ്രൂപ്പിൽ വന്ന് കുത്തിത്തിരുപ്പുണ്ടാക്കില്ല എന്ന് പറയാൻ പറ്റില്ല. അപ്പോൾ പിന്നെ എന്ത് ധൈര്യത്തിൽ ഒരാളെ കൊല്ലാൻ പറ്റും? അത് മാത്രമല്ല, Suicide Bombers എന്ന പരിപാടി മിക്കവാറും അവസാനിക്കും. മരിച്ചാൽ സ്വർഗത്തിൽ സുന്ദരികൾ കാത്തിരിക്കുന്നു.. അതിനാൽ മരിച്ചാലും കുഴപ്പമില്ല എന്നൊക്കെ പറഞ്ഞ് brain wash ചെയ്യപ്പെട്ടവരാണല്ലോ ഈ Suicide Bombing എന്നതിനൊക്കെ തുനിയുന്നത്. പക്ഷെ, മരിച്ചാൽ നീ ഇവിടെ തന്നെ പുനർജനിക്കും.. ഇങ്ങോട്ടു തന്നെ വരേണ്ടി വരും... എന്ന് മനസ്സിലായാൽ, പിന്നെ ഈ വക അഭ്യാസങ്ങൾക്ക് വഴങ്ങിക്കൊടുക്കില്ല. കൊല്ലില്ല.. തല്ലില്ല.. എന്നതല്ല.. അതിനേക്കാൾ മേലെ, നമ്മളൊക്കെ ഒന്ന് തന്നെയാണെന്ന ബോധം ഉള്ളിലുറക്കുമെന്നതാണ് ഇത് കൊണ്ടുള്ള ഏറ്റവും വലിയ ഉപകാരം.

സ്വർഗ്ഗമുണ്ട് നരകമുണ്ട് എന്നൊക്കെ പഠിപ്പിച്ചു വിടുന്ന mono-theistic മതങ്ങളാണ് (e.g.  christianity) പുനർജന്മത്തിനെതിരെ എന്ന് പറയുന്നു. ഇത് ജനം മനസ്സിലാക്കിയാൽ മതത്തിന്റെ അടിത്തറ ഇളകുമെന്ന ഭയം കാരണം, സ്വർഗ്ഗം-നരകം എന്നൊക്കെ പറഞ്ഞ് ജനങ്ങളെ കൂട്ടിലിടുന്നു. ഇതിനെ പറ്റി വ്യക്തമായി പറയുന്ന Hindu Phiolosophy, Buddism ഒക്കെ മനസ്സിലാക്കാത്ത ഹിന്ദുക്കൾ പുനർജന്മം, പ്രേതം എന്നിവയുടെ പേരിൽ പൂജകളും ഹോമങ്ങളും ചെയ്തു മറ്റൊരു പെരുവഴിയിലുമാണ് ഉള്ളത്. 
 
അതിനാൽ പുനർജന്മത്തെ പറ്റി ശരിയായ ബോധവൽക്കരണം സമൂഹത്തിൽ ഉണ്ടാകുന്നത് സമൂഹത്തിൽ കൂടുതൽ ശാന്തിയും സമാധാനവും ഉണ്ടാകാൻ സഹായിക്കും.

PS: പൗരസ്ത്യർ പണ്ട് പറഞ്ഞ് വച്ചതിനെ,
പാശ്ചാത്യർ വളരെ കഷ്ടപ്പെട്ട് data ശേഖരിച്ച് ശരിയാണെന്ന് സ്‌ഥാപിക്കാൻ ശ്രമിക്കുന്നു എന്നതല്ലാതെ ഇതിൽ കൂടുതലൊന്നുമില്ല. ഞങ്ങൾക്ക് ഇതിനെ പറ്റി പൗരസ്ത്യരേക്കാൾ കൂടുതലറിയാമെന്ന ഒരു മനോഭാവം Walter Semkiw കാണിക്കുന്നുണ്ട്. Ian Stevenson  ചെയ്തിരുന്നോ എന്നറിയില്ല... എന്തായാലും വിജ്ഞാനത്തിന്റെ കാര്യത്തിൽ  ലോകം ഭാരതത്തിനോട് നന്ദി പറയുന്ന ഒരു കാലം വരുമെന്നുറപ്പാണ്. 

[10312022]
 

Friday, October 14, 2022

അർജുനൻ vs ദുര്യോധനൻ

എല്ലാ മനുഷ്യരുടെയും ലക്‌ഷ്യം സന്തോഷവും സുഖവും ഉണ്ടാക്കുക എന്നാണ്. അതിന് രണ്ട് വഴികളുണ്ട് 
- ലൗകികമായ/ഭൗതികമായ കാര്യങ്ങൾ വഴി (worldly pleasures)
- ആത്മീയമായ വഴി (spiritual)
 
ഭൂരിപക്ഷം ആൾക്കാരും ലൗകികകാര്യങ്ങൾ വഴിയാണ് ഇതിനുള്ള പരിശ്രമം നടത്തുക (വീട്, ഭാര്യ, കുട്ടികൾ, മദ്യപാനം, സിനിമ.. എന്നിവയൊക്കെ ഉദാഹരണങ്ങൾ). ആത്മീയമായ വഴിയിൽ വളരെ കുറച്ച് പേരെ സഞ്ചരിക്കാറുള്ളൂ. ഇതിൽ ആത്മീയമായ വഴിയുടെ പ്രാധ്യാന്യം അർജുനനും ദുര്യോധനനും തമ്മിലുള്ള താരതമ്യത്തിലൂടെ മഹാഭാരതവും ഭഗവദ് ഗീതയും കാണിച്ചു തരുന്നു 
 
1)  മഹാഭാരതയുദ്ധം തുടങ്ങുന്നതിന് മുൻപ് കൃഷ്ണന്റെ സഹായം ചോദിക്കാൻ ദുര്യോധനൻ ആദ്യം തന്നെയെത്തി. കൃഷ്ണൻ ഉറക്കം നടിച്ച് കിടന്നു. എഴുന്നേൽക്കുന്പോൾ ആദ്യം എന്നെ തന്നെ കാണണം എന്ന ചിന്തയോടെ, ദുര്യോധനൻ കൃഷ്‍ണന്റെ തലയുടെ ഭാഗത്തിരുന്നു. കുറച്ചു കഴിഞ്ഞു അർജുനനും അവിടെ വന്നു. കൃഷ്ണൻ ഉറങ്ങുന്നത് കണ്ടപ്പോൾ കൃഷ്‍ണന്റെ കാലിന്റെയടുത്ത് നിന്നു. കള്ളയുറക്കത്തിൽ നിന്ന് എഴുന്നേറ്റ കൃഷ്ണൻ ആദ്യം കണ്ടത് അർജുനനെ ആണെന്നും, പ്രായത്തിൽ ഇളയത് അർജുനൻ ആണെന്നുമുള്ള ന്യായത്തിന്റ പേരിൽ ആദ്യം സഹായം ചോദിക്കാൻ അർജുനനെ അനുവദിച്ചു. കൃഷ്ണൻ യുദ്ധം ചെയ്യില്ല എന്ന് അറിഞ്ഞിട്ടും തനിക്ക് കൃഷ്ണനെ മാത്രം മതിയെന്ന് അർജുനൻ പറഞ്ഞു. വെറും കൃഷ്‍ണനെ കിട്ടിയിട്ട് എന്ത് കാര്യമെന്നും, അർജുനൻ ഒരു മരമണ്ടനാണെന്നും സ്വയം ആലോചിച്ച്, ദുര്യോധനൻ കൃഷ്ണന്റെ സൈന്യത്തെ മുഴുവൻ ആവശ്യപ്പെട്ടു. കൃഷ്ണൻ കൊടുക്കുകയും ചെയ്തു, 

സാധാരണ ചിന്താഗതി അനുസരിച്ച്, ഭൗതികമായാത് മാത്രമേ നമുക്ക് വിജയം തരൂ എന്ന സാധാരണ ബുദ്ധിയാണ് ദുര്യോധനൻ കാണിച്ചത്. കൃഷ്ണന്റെ ദൈവീക വശം അപ്പോൾ അർജുനൻ മനസ്സിലാക്കിയിരുന്നില്ലയെങ്കിലും, ലൗകിക/ഭൗതിക മാർഗങ്ങളെ ഉപേക്ഷിച്ച്, ദൈവീകമായ വഴിയിലൂടെ ചിന്തിച്ച അർജുനൻ കൃഷ്ണനെ മാത്രമേ ചോദിച്ചുള്ളൂ. അന്തിമവിജയം അർജ്ജുനന്റേതുമായിരുന്നു. (ഭൗതിക കാര്യങ്ങളുടെ പിന്നാലെ ഓടുന്ന നമ്മൾക്ക് അർജുനൻ കാണിച്ച വിവേകത്തിന്റെ ഒരംശമെങ്കിലും ഉണ്ടായിരുന്നെങ്കിൽ, നല്ലൊരു ലോകം കെട്ടിപ്പടുക്കുവാൻ സാധിക്കുമെന്നുറപ്പാണ്)

2) മഹാഭാരത യുദ്ധത്തിന് മുൻപ് സന്ധിസംഭാഷണത്തിന് കൃഷ്ണൻ പോയപ്പോൾ, ദുര്യോധനനെ കണ്ട്, ദുര്യോധനൻ ചെയ്യുന്നത് അധർമ്മമാണെന്നും അങ്ങനെ ചെയ്യരുതെന്നും പറഞ്ഞിരുന്നു. തന്നെ ഉപദേശിക്കണ്ട എന്നും, ഏതാണ് ശരി/തെറ്റ് എന്നൊക്കെ  തനിക്കറിയാമെന്നും, താൻ ചെയ്യുന്നത് ശരിയല്ലാത്തത് ആണെന്ന ബോധ്യമുണ്ടെന്നും, പക്ഷെ തനിക്ക് ശരി ചെയ്യാൻ തോന്നുന്നില്ലെന്നുമാണ് ദുര്യോധനൻ പറഞ്ഞത്. ഇനി അർജുനന്റെ കാര്യം നോക്കാം. യുദ്ധത്തിന് തൊട്ടുമുൻപ് തനിക്ക് യുദ്ധം ചെയ്യണ്ട എന്ന് പറഞ്ഞ് തളർന്ന അർജുനന് ഗീതോപദേശം കൊടുക്കുന്നതിനിടയിൽ, "ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് മനുഷ്യർ ആ തെറ്റുകൾ ചെയ്യുന്നത്? അങ്ങനെ തെറ്റുകൾ ചെയ്യാതിരിക്കാൻ എന്താണ് മാർഗം?" എന്ന് അർജുനൻ കൃഷ്ണനോട് ചോദിക്കുന്നു. മാനസികമായി അധഃപതിച്ച അവസ്ഥയിൽ നിന്ന് എങ്ങനെ മോചനം നേടാമെന്ന ഈ ചോദ്യം, അർജുനന്റെ ആത്മീയമായ ഉയർച്ചയെ കാണിക്കുന്നു. കാരണം ഇതിൽ നിന്നുള്ള മോചനം മനസ്സിന്റെയും ബുദ്ധിയുടെയും വികാസം വഴിയാണ്. പക്ഷെ, താൻ ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും അതിൽ നിന്ന് പുറത്ത് വരാൻ ദുര്യോധനൻ തയ്യാറായിരുന്നില്ല. 

നമ്മളൊക്കെ സ്വീകരിക്കേണ്ടത് അർജുനന്റെ വഴിയാണ്. ആത്മീയമായ വഴിയാണ് സ്വീകരിക്കേണ്ടത്. പരിപൂർണ്ണമായി ആത്മീയ മാർഗത്തിലൂടെ സഞ്ചരിക്കാൻ ബുദ്ധിമുട്ടാണെങ്കിലും, ആ മാർഗ്ഗത്തിലൂടെയുള്ള സഞ്ചാരം, ലൗകിക ജീവിതത്തിലെ പാളിച്ചകൾ കുറക്കാനോ ഇല്ലാതാക്കാനോ സഹായിക്കും.

[11142022]

Wednesday, October 12, 2022

അനന്തശയനം (ശരിയായ സന്ദേശം - സൃഷ്‌ടി)

പാലാഴിയിൽ കിടക്കുന്ന ആയിരം ഫണമുള്ള അനന്തന്റെ മുകളിൽ കിടക്കുന്ന നാരായണന്റെ/മഹാവിഷ്ണുവിന്റെ പൊക്കിളിൽ നിന്നും ഉണ്ടായിട്ടുള്ള താമരയിൽ ഇരിക്കുന്ന ബ്രഹ്‌മാവ്‌. ഇത് പല അന്പലങ്ങളിലും പലയിടത്തും ചിത്രങ്ങളായോ കൊത്തുപണികളായോ ഒക്കെ കാണാറുണ്ട്. ഒറ്റ നോട്ടത്തിൽ യാതൊരു യുക്തിയുമിലാത്ത അന്ധമായ ഭക്തിയെ പ്രചരിപ്പിക്കുന്ന ഒരു കാര്യമായിട്ടേ ഇതിനെ കാണാൻ പറ്റൂ.

-------- 

പക്ഷെ, ഇത് സൃഷ്ടിയുടെ ഒരു ചിത്രീകരണമാണ്. 
 
ആയിരം ഫണമുള്ള അനന്തൻ - ആയിരം നാളങ്ങളുള്ള അഗ്നി 
പാലാഴി - വെള്ളം 
നാരായണൻ - ചൈതന്യം/ഈശ്വരൻ 
താമരത്തണ്ട് - പ്രാണൻ 
താമര - മനസ്സ് 
ബ്രഹ്‌മാവിന്റെ 4 തലകൾ - അന്തക്കരണം (മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം)
 
----------
 
അഗ്നി (അനന്തൻ) -
ഏതൊരു രൂപം ഉണ്ടാകണമെങ്കിലും അഗ്നി വേണം. (ഉദാഹരണം, ഭക്ഷണം പാചകം ചെയ്യാൻ, ദഹിക്കാൻ, അത് ചോരയാകാൻ, ചോരയിൽ നിന്നും ബീജം ഉണ്ടാകാൻ, ആ ബീജം അഗ്നി വഴി ഉണ്ടായ അണ്ഡവുമായി ചേരാൻ, അങ്ങനെ ഉണ്ടായ കുട്ടി ഗർഭപാത്രത്തിൽ ചൂടോടുകൂടി വളരാൻ... നമ്മുടെ വസ്ത്രം, പാത്രം, വാഹനങ്ങൾ ഉണ്ടാക്കാൻ.... ഇങ്ങനെയിങ്ങനെ... ഏത് രൂപം ഉണ്ടാവണമെങ്കിലും അഗ്നി വേണം). അതുകൊണ്ടു ശരീരം അഗ്നിയോടു കടപ്പെട്ടിരിക്കുന്നു.

വെള്ളം (പാലാഴി) -
ഏത് ജീവി ജനിക്കണമെങ്കിലും വെള്ളത്തിന്റെ സാന്നിധ്യം വേണം. (ബീജം, അണ്ഡം ഒക്കെ വെള്ളം). ശരീരം വെള്ളത്തോടും കടപ്പെട്ടിരിക്കുന്നു.

[ 4 തരത്തിൽ ജീവൻ പ്രകടമാകുന്നു  - ഗർഭത്തിലൂടെ, മുട്ടയുടെ, വിത്തിലൂടെ, ഈർപ്പത്തിലൂടെ.  അഗ്നിയും വെള്ളവും ഉണ്ടെങ്കിൽ മാത്രമേ ജീവന് പ്രകടമാക്കാൻ പറ്റുകയുള്ളൂ.]

ചൈതന്യം (നാരായണൻ) -
അഗ്നിയും വെള്ളവും ഉണ്ടായത് കൊണ്ട് മാത്രം ജീവന് പ്രകടമാകാൻ പറ്റില്ല. ചൈതന്യം കൂടി ചേർന്നാലേ, ജീവൻ ഉണ്ടാവുകയുള്ളൂ.

[അഗ്നിയും, വെള്ളവും, ചൈതന്യവും ചേർന്ന് ഒരു രൂപം (ശരീരം) ഉണ്ടായി എന്ന അവസ്ഥ. പക്ഷെ, മനസ്സ് പ്രവർത്തിക്കാത്ത ശരീരത്തിന് ഒന്നും ചെയ്യാൻ സാധിക്കില്ല]

പ്രാണൻ (താമരത്തണ്ട്), മനസ്സ് (താമര) -
താമരത്തണ്ട് ഉണ്ടെങ്കിലേ താമരക്ക് നിലനിൽക്കാൻ പറ്റൂ. അതുപോലെ, പ്രാണൻ ഉണ്ടെങ്കിലേ മനസ്സ് നിലനിൽക്കൂ. പ്രാണൻ പോയാൽ മനസ്സിന് നിലനിൽപ്പില്ല. പ്രാണനും മനസ്സും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ. പ്രാണനിലൂടെ മനസ്സിനെയും മനസ്സിലൂടെ പ്രാണനെയും നിയന്ത്രിക്കാം (പ്രാണായാമത്തിന്റെ അടിസ്ഥാനം)
 
അന്തക്കരണം (ബ്രഹ്‌മാവ്‌) -
താമരയിലിരിക്കുന്ന 4 തലയുള്ള ബ്രഹ്‌മാവ്‌, മനസ്സിന്റെ 4 തരത്തിലുള്ള പ്രവർത്തനങ്ങളെ/ഘടകങ്ങളെ (മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം) സൂചിപ്പിക്കുന്നു. മനസ്സ് (നമ്മളെ ഉണർത്തുന്ന, പ്രവർത്തിപ്പിക്കുന്ന, സ്നേഹം, ദേഷ്യം ഒക്കെ ഉണ്ടാകുന്ന പ്രവർത്തനം/ഘടകം), ബുദ്ധി (പ്രശ്ന പരിഹാരം നടത്തുന്ന പ്രവർത്തനം, യുക്തി എന്ന പ്രവർത്തനം/ഘടകം), ചിത്തം (കണ്ടെത്തിയ അനുഭവങ്ങളെ ഓർത്ത് വയ്ക്കുന്ന പ്രവർത്തനം/ഘടകം), അഹങ്കാരം (മനസ്സ്-ബുദ്ധി-ചിത്തം എന്ന മൂന്നിലും ചേർന്നിരിക്കുന്ന ഞാൻ എന്ന ഭാവം, വ്യക്തിത്വം എന്ന പ്രവർത്തനം/ഘടകം). ഈ നാലിനേയും ഒരുമിച്ചു അന്തഃകരണം എന്ന് പറയുന്നു, ഇതാണ്  സൂക്ഷ്മശരീരം. 

അന്ധകാരണത്തിന്റെ പ്രസക്തി ഇങ്ങിനെയാണ്‌... ഏത് സൃഷ്ടി ഉണ്ടാകണമെങ്കിലും മനസ്സിൽ കാമമെന്ന വികാരം (ലൈംഗികമായ ആഗ്രഹമെന്നല്ല, എന്തും ചെയ്യാനുള്ള ഒരു ചോദന) ഉണ്ടാകണം. എത്ര വേണം, എങ്ങനെ വേണം, എന്തിനു വേണമെന്നൊക്കെയുള്ള തീരുമാനത്തിന് ബുദ്ധി വേണം. ചിത്തത്തിൽ നിറഞ്ഞിരിക്കുന്ന മുൻ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മൾ പ്രവർത്തിക്കുക. അവനവന്റേതായ വ്യക്തിത്വം അല്ലെങ്കിൽ 'ഞാനെന്ന' ഭാവമില്ലെങ്കിൽ സൃഷ്ടി നടക്കില്ല. അതുകൊണ്ടു,  ബ്രഹ്‌മാവ്‌ സൃഷ്ടിക്കുന്നു എന്ന് പറഞ്ഞാൽ, അന്തക്കരരണത്തിന്റെ പ്രവർത്തനം എന്നാണ് ഉദ്ദേശിക്കുന്നത്. അന്തക്കരണത്തെ ഒരുമിച്ച് മനസ്സ് എന്നും വിളിക്കുന്നു.. അതിനാൽ ബ്രഹ്‌മാവിന്റെ സൃഷ്ടി എന്ന് പറഞ്ഞാൽ മനസ്സിന്റെ സൃഷ്ടി എന്ന് സൂചിപ്പിക്കുന്നു. സൃഷ്ടി എന്നാൽ ഒരു മനുഷ്യക്കുഞ്ഞിനെ ഉണ്ടാക്കുക എന്ന്  മാത്രമല്ല സൂചിപ്പിക്കുന്നത്, നമ്മൾ ഉണ്ടാക്കുന്നന്ന വസ്തുക്കൾ, ആശയങ്ങൾ ഒക്കെ.. നമ്മുടെ മനസ്സിന്റെ സൃഷ്ടി അല്ലെങ്കിൽ ബ്രഹ്‌മാവിന്റെ സൃഷ്ടി തന്നെയാണെന്ന് പറയാം. 

-------

എല്ലാം കൂട്ടി യോജിപ്പിക്കുന്പോൾ 

ജീവൻ പ്രകടമാകാൻ അവശ്യമായ അഗ്നിയിലും (അനന്തൻ) വെള്ളത്തിലും (പാലാഴി) ചൈതന്യത്തിന്റെ (നാരായണൻ) പ്രകടനമുണ്ടാകുന്പോൾ ഉണ്ടാകുന്ന രൂപത്തിൽ (ശരീരത്തിൽ)  പ്രാണൻ (താമരത്തണ്ട്) വഴി നിലനിർത്തപ്പെടുന്ന മനസ്സിന് (താമര), 'മനസ്സ്,ബുദ്ധി,ചിത്തം,അഹങ്കാരം" എന്നീ നാല് ഘടകങ്ങളുണ്ട് (4  തലയുള്ള ബ്രഹ്‌മാവ്‌). ഇപ്പറഞ്ഞെതെല്ലാം (അഗ്നി, വെള്ളം, ചൈതന്യം, പ്രാണൻ, മനസ്സ്, അന്തഃകരണം)  ചേർന്നാലേ സൃഷി ഉണ്ടാകുകയുള്ളു. അന്തഃകരണത്തിലുണ്ടാകുന്ന ചലനങ്ങളാണ് (വികാരങ്ങൾ, ചിന്തകൾ, ഓർമ്മ, ഞാനെന്ന ഭാവം) നമ്മളെ കൊണ്ട് എന്തും പ്രവർത്തിപ്പിക്കാൻ (കർമ്മം ചെയ്യാൻ) പ്രേരിപ്പിക്കുന്നത്.. അങ്ങനെയാണ് സൃഷ്ടികൾ ഉണ്ടാകുന്നത്.  രാവിലെ മുതൽ വൈകുന്നേരം വരെ ജീവികളെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന യന്ത്രതുല്യനായ ഒരു മനുഷ്യനോ ദേവനോ ഒന്നുമല്ല ബ്രഹ്‌മാവ്‌. നമ്മുടെ മനസ്സ് തന്നെയാണ് ബ്രഹ്‌മാവ്‌

ചുരുക്കം  
-----------
അനന്തശയനം എന്നത് സൃഷ്ടിയെ സൂചിപ്പിക്കുന്നു. 
 
[10122022]

Tuesday, October 4, 2022

ഗയാ ശ്രാദ്ധം

ഈയടുത്ത് ബീഹാറിലെ ഗയയിൽ പോയിരുന്നു. ബുദ്ധന് ബോധോദയം വന്ന ബോധ് ഗയയിൽ നിന്നും15 കിലോമീറ്റർ അകലെയുള്ള, ഫൽഗു നദിയുടെ തീരത്തുള്ള സ്‌ഥലമാണ് ഗയ. ഗയയിൽ പോയി ശ്രാദ്ധം ഊട്ടി, അവിടുത്തെ വിഷ്ണുണപാദ ക്ഷേത്രത്തിലുള്ള, വിഷ്ണുപാദത്തിൽ പിണ്ഡച്ചോറു സമർപ്പിച്ചാൽ, ആർക്കു വേണ്ടിയാണോ ശ്രാദ്ധം ഊട്ടിയത്, അവരുടെ ആത്മാവിന് മോക്ഷം ലഭിക്കും എന്നാണ് ഹിന്ദുക്കളുടെ വിശ്വാസം (ഇതാണത്രേ ഏറ്റവും ഫലപ്രദമായ പരിപാവനമായ ശ്രാദ്ധകർമ്മം). ഞാനും എന്റെ അച്ഛനമ്മമാർക്ക് വേണ്ടി ഗയാശ്രാദ്ധം ഊട്ടി. ശ്രാദ്ധകർമ്മം കഴിഞ്ഞ് ഏതെങ്കിലും ഒരു ബ്രാഹ്മണന് ദക്ഷിണ കൊടുത്ത് അച്ഛന് മോക്ഷം കിട്ടിയോ, അമ്മക്ക് മോക്ഷം കിട്ടിയോ എന്ന് ചോദിക്കണം. അങ്ങനെ ചോദിച്ചപ്പോൾ ബ്രാഹ്മണൻ പറഞ്ഞു.. കിട്ടി.. രണ്ടു പേർക്കും മോക്ഷം കിട്ടിയെന്ന്. ആ ചോദ്യോത്തരത്തിലെ നാടകീയത, ഭാഗവതത്തിലെ ഒരു കഥയെ ഓർമ്മിപ്പിച്ചു. 

ബ്രാഹ്മണ ദന്പതികളായിരുന്ന ആത്മദേവനും ദുന്ദുലിക്കും കുട്ടികളുണ്ടായിരുന്നില്ല.  ഇതിൽ മനം നൊന്ത് ആത്മഹത്യ ചെയ്യാൻ ആത്മദേവൻ കാട്ടിലേക്ക് പോയപ്പോൾ, അവിടെ വച്ച് ഒരു  സന്യാസിയെ കണ്ടുമുട്ടി. താനൊരു വാഴ വച്ചാൽ അത് കുലക്കില്ലെന്നും, ചെടികൾ വച്ചാൽ പൂക്കളുണ്ടാകില്ലെന്നും, വീട്ടിലെ പശുവിനും തനിക്കും കുട്ടികളില്ലെന്നുമൊക്കെ, ആത്മദേവൻ തന്റെ സങ്കടം സന്യാസിയോട് പറഞ്ഞു. ആത്മദേവന്റെ തലവര നോക്കി, മുൻജന്മപാപം കാരണം അയാൾക്ക് കുട്ടികളുണ്ടാകില്ല എന്ന് സന്യാസി പറഞ്ഞു. ഉപദേശം തരാതെ, എനിക്ക് കുട്ടിയെ തന്നില്ലെങ്കിൽ തൻറെ ആത്മഹത്യക്ക് സന്യാസിയാകും കാരണക്കാരനെന്ന് ആത്മദേവൻ ഭീഷണിപ്പെടുത്തി. കണ്ടാലറിയാത്തവൻ കൊണ്ടാലേ അറിയൂ എന്ന് തീരുമാനിച്ച സന്യാസി, ധ്യാനിച്ച് പൂജിച്ച് ഒരു പഴം ആത്മദേവന് കൊടുത്തു. അത് ആത്മദേവന്റെ ഭാര്യക്ക് കൊടുക്കാനും, അവരോടു ഭക്ഷണനിയന്ത്രണം നടത്താനും സന്യാസി നിർദ്ദേശിച്ചു. 
 
വീട്ടിൽ ചെന്ന് ഇക്കാര്യം പറഞ്ഞപ്പോൾ ദുന്ദുലീ ആദ്യമത് സമ്മതിച്ചെങ്കിലും, പഴം കഴിക്കാനോ, ഭക്ഷണം നിയന്ത്രിക്കാനോ, പ്രസവിക്കാനോ ഒന്നും ദുന്ദുലിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. അപ്പോഴാണ്, അഞ്ചോ ആറോ കുട്ടികളുള്ള ദുന്ദുലിയുടെ സഹോദരി അവിടെ വന്നത്. തന്റെ ഭർത്താവിന് കുറച്ച് പണം കൊടുത്താൽ കുട്ടിയെ തരാമെന്ന ആശയം സഹോദരി അവതരിപ്പിച്ചു. ദുന്ദുലി സഹോദരിക്ക് പണം കൊടുത്തു. പഴം പശുവിനും കൊടുത്തു. പിന്നീട് 10 മാസം ഗർഭമുള്ളതായി ദുന്ദുലി അഭിനയിച്ചു. സഹോദരി പ്രസവിച്ചപ്പോൾ, കുട്ടിയെ ദുന്ദുലിക്ക് കൊടുത്തു. അച്ഛനായത്തിന്റെ സന്തോഷത്തിൽ ആത്മദേവൻ, ദാനകർമ്മങ്ങളും പൂജകളും നടത്തി. ആ കുഞ്ഞിന് ദുന്ദുകാരി എന്ന പേരിട്ടു. ഇതിനിടയിൽ, പഴം കഴിച്ച പശു, പശുവിന്റെ ചെവികളും മനുഷ്യന്റെ ശരീരവുമായിട്ടുള്ള ഒരു കുട്ടിയെ പ്രസവിച്ചു. ആ കുട്ടിക്ക് ഗോകർണ്ണൻ എന്ന പേരിട്ടു.

ദുന്ദുകാരി കുരുത്തം കെട്ടവനും ഗോകർണ്ണൻ ആത്മീയമായി ഉയർന്നവനുമായിരുന്നു. ഒരിക്കൽ ദുന്ദുകാരിയുടെ കയ്യിൽ നിന്നും അടി കിട്ടിയപ്പോഴാണ്, ആത്മദേവന്, പണ്ട് സന്യാസി പറഞ്ഞത്തിന്റെ അർഥം (മുജ്ജന്മ പാപം കാരണം കുട്ടികൾ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത് എന്ന ഉപദേശം) മനസിലായത്. ആത്മദേവൻ അവിടെ നിന്ന് പോകാൻ തീരുമാനിക്കുകയും, ഗോകർണ്ണൻ ആത്മോപദേശം കൊടുത്ത് അച്ഛനെ ഉപദേശിച്ച് മാനസികമായി ഉയർത്തുകയും ചെയ്തു. ദുന്ദുകാരിയുടെ പെരുമാറ്റം ദിനംപ്രതി മോശമായപ്പോൾ, അച്ഛൻ പോയതിന് ശേഷം ഗോകർണ്ണനും സ്‌ഥലം വിട്ടു. പിന്നീട്, ദുന്ദുകാരി കുറെ വേശ്യകളെ വീട്ടിൽ കൊണ്ടുവന്ന് പാർപ്പിച്ചു. ഇത് ചോദ്യം ചെയ്ത സ്വന്തം അമ്മ ദുന്ദുലിയെ, ദുന്ദുകാരി മർദിച്ചു. ഇതിൽ മനം നൊന്ത ദുന്ദുലി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. അതിന് ശേഷം എവിടെനിന്നോ മോഷ്ടിച്ച കുറെയധികം ആഭരണങ്ങൾ ദുന്ദുകാരി വീട്ടിലുള്ള വേശ്യകൾക്ക് സമ്മാനിച്ചു. ഇതെങ്ങാനും രാജാവ് കണ്ടുപിടിച്ചാൽ തങ്ങളുടെ സ്വർണ്ണമൊക്കെ നഷ്ടപ്പെടുമെന്ന് ഭയന്ന വേശ്യകൾ, മോഷ്ടിച്ച സ്വർണത്തെ പറ്റി അറിയാവുന്ന ദുന്ദുകാരിയെ കൊന്നു കളഞ്ഞു.
 
ഒരിക്കൽ, ഗോകർണ്ണൻ തന്റെ വീട്ടിൽ ഇരിക്കുന്പോൾ എന്തോ ഒരു വിചിത്രമായ ശബ്ദം കേൾക്കുകകയും അവിടെ ആരോ ഉണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തു.  വായുവിലേക്ക് നോക്കി, ആരാണെന്ന് ചോദിച്ചപ്പോൾ, ഇത് ഞാൻ ദുന്ദുകാരി ആണെന്ന് മറുപടി കിട്ടി. ക്രൂരനും ദുഷ്ടനായ തനിക്ക് മോക്ഷം കിട്ടിയിട്ടില്ലെന്നും, തന്നെ രക്ഷിക്കണമെന്നും ദുന്ദുകാരി അപേക്ഷിച്ചു. ഗോകർണ്ണൻ തന്റെ സഹോദരന് വേണ്ടി ഗയ ശ്രാദ്ധം നടത്തി. അത് നടത്തിക്കഴിഞ്ഞാൽ ദുന്ദുകാരിക്ക് മോക്ഷം കിട്ടുമെന്നാണ് ഗോകർണ്ണൻ കരുതിയത്. വീട്ടിൽ വീണ്ടും വിചിത്രശബ്ദം കേൾക്കാൻ തുടങ്ങിയപ്പോൾ ദുന്ദുകാരിക്ക് മോക്ഷം കിട്ടിയിട്ടില്ലയെന്ന് മനസ്സിലായ ഗോകർണ്ണൻ ദുന്ദുകാരിക്ക് വേണ്ടി 100 ഗയ ശ്രാദ്ധം നടത്തിയെങ്കിലും, ദുന്ദുകാരിക്ക് മോക്ഷം കിട്ടിയില്ല. തന്നെ രക്ഷിക്കണമെന്ന് വീണ്ടും അപേക്ഷിച്ച ദുന്ദുകാരിയോട്, താൻ 100 ഗയാശ്രാദ്ധം ഊട്ടിയതാണ്, എന്നിട്ടും എന്തുകൊണ്ടാണ്  ദുന്ദുകാരിക്ക് മോക്ഷം കിട്ടാത്തതെന്ന് ചോദിച്ചു. അപ്പോൾ, താൻ അത്രയും വലിയ പാപിയും, ക്രൂരനുമാണെന്നും, തനിക്ക് വേണ്ടി നൂറല്ല, ആയിരം ഗയാശ്രാദ്ധം നടത്തിയാലും മോക്ഷം ലഭിക്കില്ലെന്ന്, ദുന്ദുകാരി മറുപടി പറഞ്ഞു.  

ഗോകർണ്ണൻ ആശയക്കുഴപ്പത്തിലായി. ഏറ്റവും പവിത്രവും ഫലപ്രദവുമായ ഗയാശ്രാദ്ധം നടത്തിയിട്ടും മോക്ഷം കിട്ടാത്ത തന്റെ സഹോദരനെ എങ്ങനെ രക്ഷിക്കണമെന്ന് ഗോകർണ്ണൻ തലപുകഞ്ഞാലോചിച്ചു. ഗോകർണ്ണൻ സൂര്യഭഗവാനെ ധ്യാനിച്ചപ്പോൾ കിട്ടിയ പരിഹാരമായിരുന്നു, ഭാഗവതം. ഭാഗവതോപദേശം വഴി ദുന്ദുകാരിക്ക് മോക്ഷം നേടിക്കൊടുക്കാൻ സാധിക്കുമെന്ന്  സൂര്യഭഗവാനിലൂടെ ഗോകർണ്ണന് മനസ്സിലായി. അങ്ങിനെ, ഗോകർണ്ണൻ ഉപദേശിച്ചു കൊടുത്ത ഭാഗവതം കേട്ട് ദുന്ദുകാരിക്ക് മോക്ഷം കിട്ടി.

ചുരുക്കം 
-----------
ഭാഗവതം ഉണ്ടാക്കിത്തരുന്ന മോക്ഷപ്രാപ്തിയുടെ (ജീവിച്ചിരിക്കുന്പോൾ തന്നെ കിട്ടുന്ന മോക്ഷം) മുൻപിൽ കർമ്മങ്ങളും ശ്രാദ്ധങ്ങളും ഗയാ ശ്രാദ്ധവുമൊക്കെ വെറും നിസ്സാരം. എന്ന് വച്ച്, ശ്രാദ്ധം ചെയ്യണ്ട എന്നല്ല. മരിച്ചവർക്ക് വേണ്ടിയല്ല, നാം നമുക്ക് വേണ്ടി തന്നെയാണ് ഈ ശ്രാദ്ധകർമ്മങ്ങൾ ചെയ്യുന്നത്...  എന്ന് മനസ്സിലാക്കി ശ്രാദ്ധം ചെയ്യുന്നത് നന്നായിരിക്കും.

[10042022]